ദോഹ- കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ കീഴ്ഘടകമായ ഹെൽത്ത് വിംഗിന്റെ പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കമായി. ദോഹയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ച 'മി ഡിസൈൻ' ലോഞ്ചിംഗ് സെഷൻ കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. 
ഹെൽത്ത് വിംഗ് ചെയർമാൻ ഡോ.ഷഫീക് താപ്പി അധ്യക്ഷത വഹിച്ചു. ഹെൽത്ത് വിംഗ് ലോഗോ ലോഞ്ചിംഗ് ഹമദ് ജനറൽ ആശുപത്രി നേഫ്രോളജി സീനിയർ കൺസൾട്ടന്റും ഡെപ്യൂട്ടി ചീഫുമായ ഡോ.മുഹമ്മദ് അൽ കഅബി നിർവഹിച്ചു. 
കെ.എം.സി.സി. ഹെൽത്ത് വിംഗ് നടപ്പിലാക്കുന്ന പദ്ധതികൾ ശ്ലാഘനീയമാണെന്നും ഈ പ്രവർത്തനങ്ങൾക്ക് ഹമദ് ഹോസ്പിറ്റലിന്റെ ഭാഗത്ത് നിന്നുള്ള എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 
കെ.എം.സി.സി. ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി.എസ്.എം. ഹുസൈൻ, സെക്രട്ടറി ഷംസുദ്ധീൻ വാണിമേൽ, ഡോ.മോഹൻ തോമസ്, അഷ്റഫ് വെൽകെയർ, പാനൂർ മുനിസിപ്പൽ ചെയർമാൻ നാസർ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു. 
ഉപദേശക സമിതി ആക്ടിംഗ് ചെയർമാൻ എസ്.എ.എം. ബഷീർ, വൈസ് ചെയർമാൻമാരായ പി.വി. മുഹമ്മദ് മൗലവി, സി.വി. ഖാലിദ്, ഐ.ഡി.സി പ്രസിഡന്റ് ഡോ.സൈബു, റാഹ ഹെൽത്ത് കെയർ ഡയറക്ടർ അർഷാദ് അൻസാരി, അഷ്റഫ് സഫ വാട്ടർ, അഷ്റഫ് വെൽകെയർ, അബീർ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ മിദ്ലാജ്, ഫിസിയോ തെറാപ്പി അസോസിയേഷൻ പ്രസിഡന്റ് ഷാഫി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹെൽത്ത് വിംഗ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രോജക്ടുകളെക്കുറിച്ച് അക്ബർ ടി.പി, ഡോ.നവാസ്, ഡോ.ഫാസിൽ, ഡോ.ഫർഹാൻ, ബാസിത്, നബീൽ, ജബ്ബാർ, ഷഹസാദ് എന്നിവർ വിശദീകരിച്ചു. നബീൽ ശരീഫ് ദാർ  ഖിറാഅത്തും, ഹെൽത്ത് വിംഗ് ജനറൽ കൺവീനർ ലുത്ത്ഫി കലമ്പൻ സ്വഗതവും, വൈസ് ചെയർമാൻ സുഹൈൽ നന്ദിയും പറഞ്ഞു.

	
	




