Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സാത്-ചി സഖ്യം വീണ്ടും ലോക ഒന്നാം നമ്പര്‍ 

ന്യൂദല്‍ഹി- ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരായ ഇന്ത്യയുടെ സാത്വിക് സായ് രാജ് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം വീണ്ടും ബാഡ്മിന്റണ്‍ പുരുഷ ഡബ്ള്‍സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. മലേഷ്യ ഓപണിലും ഇന്ത്യ ഓപണിലും അവര്‍ ഫൈനലിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഹാങ്ചൗ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരായപ്പോഴാണ് സാത്-ചി സഖ്യം ആദ്യമായി ഒന്നാം നമ്പറായത്. കഴിഞ്ഞ ഇന്ത്യ ഓപണില്‍ ലോക രണ്ടാം നമ്പറായാണ് അവര്‍ കളിച്ചത്. ലോക ചാമ്പ്യന്മാരായ കാംഗ് മിന്‍ ഹ്യുക്-സ്യോ സാംഗ് ജേ സഖ്യത്തോട് ആവേശകരമായ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. 
സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ് പ്രണോയ് ലോക എട്ടാം നമ്പര്‍ സ്ഥാനത്ത് തിരിച്ചെത്തി. ലക്ഷ്യ സെന്‍ (19), കിഡംബി ശ്രീകാന്ത് (25), പ്രിയാന്‍ഷു രജാവത് (30) എന്നിവരാണ് തൊട്ടുപിന്നില്‍.
 

Latest News