Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO - അയോധ്യയിലെ ശ്രീരാമ വിഗ്രഹത്തിന്റെ കണ്ണും ചുണ്ടും തലയും ചലിപ്പിച്ച് എ. ഐ

അയോധ്യ പഴയ അയോധ്യയല്ലാത്തതുപോലെ ത്രേതാ യുഗത്തിലെ ശ്രീരാമനല്ല എ. ഐ കാലത്തെ ശ്രീരാമന്‍. അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയ പുതിയ രാംലല്ല വിഗ്രഹം എ. ഐ സഹായത്തോടെ കണ്ണടക്കുന്നതും തുറക്കുന്നതും ചിരിക്കുന്നതും തല തിരിക്കുന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.  

രാം ലല്ല വിഗ്രഹത്തിന്റെ ചലനങ്ങളെ വൗ, അമേസിംഗ് പദങ്ങള്‍ കൊണ്ടാണ് നെറ്റിസണ്‍സ് സ്വീകരിച്ചിരിക്കുന്നത്. എ. ഐ സഹായിച്ച് ചലിക്കുന്ന ദൈവവിഗ്രഹം വൈറലായതോടെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടു. 

പലര്‍ക്കും അറിയേണ്ടത് ആരാണിത് ചെയ്തതെന്നാണ്. രാംമന്ദിര്‍, അയോധ്യരാംമന്ദിര്‍ ഹാഷ്ടാഗുകളും ഉപയോഗിച്ചാണ് വിഗ്രഹ ചലനം പ്രചരിപ്പിക്കുന്നത്. 

പ്രതിഷ്ഠ നടന്ന ദിവസം രാത്രി തന്നെ ചലിക്കുന്ന വിഗ്രഹത്തിന്റെ വീഡിയോ പ്രചരിച്ചു തുടങ്ങിയിരുന്നു. കൈകൂപ്പിയും ഹൃദയത്തിന്റെ ഇമോജിയിട്ടുമൊക്കെ പോസ്റ്റിനു താഴെ ആളുകളെത്തുന്നുണ്ട്. ദശലക്ഷത്തിലേറെ കാഴ്ചകള്‍ ഇതിനകം ഈ ദൃശ്യം പ്രചരിച്ചു കഴിഞ്ഞു. 

കര്‍ണാടക സ്വദേശിയായ ശില്‍പി അരുണ്‍ യോഗിരാജ് നിര്‍മിച്ച രാംലല്ല വിഗ്രഹത്തിന് 51 ഇഞ്ചാണ് ഉയരം. താമരയില്‍ നിലയുറപ്പിച്ച അഞ്ച് വയസ്സുള്ള കുഞ്ഞുരാമനാണ് പ്രതിമ. 

ബനാറസി തുണിയില്‍ അലങ്കരിച്ച പ്രതിമയില്‍ മഞ്ഞ ധോത്തിയും ചുവന്ന അംഗവസ്ത്രവും അണിയിക്കുകയും ശുദ്ധമായ സ്വര്‍ണ്ണ നൂലുകളും ശുഭകരമായ വൈഷ്ണവ ചിഹ്നങ്ങളും ചാര്‍ത്തിയിട്ടുണ്ട്.

സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും

അറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങൾ; ദൽഹി മുതൽ പാക് അതിർത്തി വരെ 9000 പള്ളികൾ

Latest News