മസ്‌കത്ത്- മസ്‌കത്ത് കണ്ണൂർ ജില്ലാ കെ.എം.സി.സി ദേശരക്ഷാ യാത്ര പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന പ്രമേയവുമായി കണ്ണൂർ ജില്ലാ മുസ് ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശ രക്ഷാ മാർച്ചിന്റെ മസ്‌കത്ത് തല പ്രചാരണ പരിപാടിയാണ് മസ്‌കത്ത് കണ്ണൂർ ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ചത്.
മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. പി.എ.വി അബൂബക്കർ അധ്യക്ഷത വഹിച്ചു. സഈദ് ശിവപുരം, ഷാജഹാൻ അൽ ഖുവൈർ, അമീർ കാവനൂർ, നാസർ കൊടുങ്ങല്ലൂർ, എൻ.എ.എം ഫാറൂഖ്, ജാഫർ ചിറ്റാരിപ്പറമ്പ്, നസൂർ ചപ്പാരപ്പടവ്, സാദിഖ് കണ്ണൂർ, അമീർ കണ്ണാടിപ്പറമ്പ്, മുഹമ്മദ് കാക്കൂൽ, ബഷീർ കണ്ണപുരം, താജുദ്ദീൻ പഴയങ്ങാടി, ഷാഹുൽ പൊതുവാച്ചേരി, അസ് ലം വിളക്കോട്, മുസമ്മിൽ അത്തയക്കുന്ന്, ഹാഷിം പാറാട്, മുഹമ്മദ് മുഴക്കുന്ന്, ഷാജഹാൻ തളിപ്പറമ്പ്, സകരിയ തളിപ്പറമ്പ്, ഉബൈദ് പന്നിയൂർ, ഷഫീഖ് തങ്ങൾ പങ്കെടുത്തു. ഷുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും എൻ.എ.എം ഫാറൂഖ് നന്ദിയും പറഞ്ഞു.






