Sorry, you need to enable JavaScript to visit this website.

മനുഷ്യ ക്ലോണിംഗ് നിരോധനം- അറബ് ലീഗ് കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

റിയാദ്- മനുഷ്യ ക്ലോണിംഗ് തടയുന്നതിന് അറബ് ലീഗ് അംഗീകരിച്ച കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. ഇതനുസരിച്ച് ഏത് രീതിയിലുള്ള മനുഷ്യ ക്ലോണിംഗിനും സൗദി അറേബ്യയില്‍ അംഗീകാരമുണ്ടായിരിക്കില്ല. അത് ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കും. 2019 മാര്‍ച്ച് 4ന് ടുണീഷ്യയില്‍ നടന്ന അറബ് ലീഗ് ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച് കരാര്‍ അവതരിപ്പിച്ചത്. റിയാദ് യമാമ കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് പ്രതിവാര മന്ത്രിസഭ യോഗം നടന്നത്.
സൗദിയിലെ കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷനും ഇന്ത്യയിലെ നാഷണല്‍ ആര്‍ക്കൈവ്‌സും തമ്മിലുളള ധാരണപത്രത്തിനും ഗ്രീന്‍ ഹൈഡ്രൈജന്‍, ഇലക്ട്രിക്കല്‍ ഇന്റര്‍കണക്ഷന്‍, വിതരണ ശൃംഖല എന്നീ മേഖലയില്‍ ഇന്ത്യയും സൗദിയും തമ്മിലുള്ള ധാരണപത്രത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News