ഷെന്‍ഷന്‍ - രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാനായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അന്നസ്ര്‍ ടീം ചൈനയിലെത്തി. നാളെ ഷാംഗ്ഹായ് ഷെന്‍ഹുവയുമായും ഞായറാഴ്ച ഷെജിയാംഗുമായുമാണ് അന്നസ്ര്‍ ഏറ്റുമുട്ടുക. മത്സരങ്ങളുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. എന്നാല്‍ പേശിവേദനയോടെയാണ് ക്രിസ്റ്റിയാനൊ എത്തിയത്. കളിക്കുമോയെന്ന് വ്യക്തമല്ല.
ഈ വര്‍ഷം ഇതുവരെ അന്നസ്‌റിനു വേണ്ടി ക്രിസ്റ്റിയാനൊ കളത്തിലിറങ്ങിയിട്ടില്ല. സീസണിന്റെ രണ്ടാം അര്‍ധപാതത്തിന് മുന്നോടിയായി ടീം ശക്തിപ്പെടുത്താനാണ് അന്നസ്ര്‍ സൗഹൃദ മത്സരം കളിക്കുന്നത്. ഇത് ഇന്റര്‍നാഷനല്‍ ഇടവേളയാണ്.ക്രിസ്റ്റ്യാനൊ ചൈനയിലെ എല്ലാ പരിപാടികളിലും ഉണ്ടാവുമെന്നാണ് കഴിഞ്ഞ ദിവസം ചൈനയിലെ സംഘാടകര്‍ പ്രഖ്യാപിച്ചത്.