അയോധ്യ - അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിരവധി കായിക താരങ്ങള്‍ ക്ഷണിക്കപ്പെട്ടിരുന്നു. ക്രിക്കറ്റര്‍മാരായ വിരാട് കോലി, രോഹിത് ശര്‍മ, മഹേന്ദ്ര സിംഗ് ധോണി തുടങ്ങിയവരൊന്നും പങ്കെടുത്തില്ല. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ പി.ടി. ഉഷയാണ് ചടങ്ങില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള പ്രമുഖ താരം. ഉഷ സരയു നദിക്കരയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരായ സചിന്‍ ടെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, മുന്‍ ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ മിഥാലി രാജ്, നേരത്തെ തന്നെ ബി.ജെ.പിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ബാഡ്മിന്റണ്‍ താരം സയ്‌ന നേവാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആര്‍. അശ്വിന്‍, ഹര്‍മന്‍പ്രീത് കൗര്‍, വെങ്കിടേഷ് പ്രസാദ് തുടങ്ങിയവര്‍ക്കും ക്ഷണമുണ്ടായിരുന്നു.