ന്യൂദല്‍ഹി - ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ക്രിക്കറ്റ് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മുന്‍ നായകന്‍ വിരാട് കോലി പിന്മാറി. ചില അടിയന്തര വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെന്നും അതില്‍ കോലിക്ക് പൂര്‍ണ ശ്രദ്ധ വേണ്ടതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നും ബി.സി.സി.ഐ അറിയിച്ചു. അഞ്ചു മത്സര ടെസ്റ്റ് പരമ്പര വ്യാഴാഴ്ച ഹൈദരാബാദിലാണ് ആരംഭിക്കുക.
രാജ്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും എന്നാല്‍ ചില പ്രശ്‌നങ്ങളില്‍ തന്റെ സാന്നിധ്യം ആവശ്യമായതിനാലാണ് പിന്മാറുന്നതെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കോലി അറിയിച്ചതായി ബി.സി.സി.ഐ വെളിപ്പെടുത്തി. ശ്രേയസ് അ്യ്യര്‍, ശുഭ്മന്‍ ഗില്‍ എന്നിവരാണ് പ്ലേയിംഗ് ഇലവനിലെ മറ്റു മധ്യനിര ബാറ്റര്‍മാര്‍. കെ.എല്‍ രാഹുലിനും മധ്യനിരയില്‍ കളിക്കാനാവും. വിക്കറ്റ്കീപ്പര്‍മാരായി കെ.എസ് ഭരത്, ധ്രുവ് ജൂറല്‍ എന്നിവരും ടീമിലുണ്ട്.
ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഹാരി ബ്രൂക്കും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പിന്മാറിയിരുന്നു.