മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ ഉക്രൈന്‍കാരി ഡയാന യെസ്‌ട്രെംകയുടെ കുതിപ്പ് തുടരുന്നു. വിംബിള്‍ഡണ്‍ ചാമ്പ്യന്‍ മാര്‍ക്കെറ്റ വന്‍ഡ്രൂസോവസക്ക് പിന്നാലെ മുന്‍ ചാമ്പ്യനും മുന്‍ ലോക ഒന്നാം നമ്പറുമായ വിക്ടോറിയ അസരെങ്കയെ തോല്‍പിച്ച് ഡയാന ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. വിക്ടോറിയ അസരെങ്ക കഴിഞ്ഞ വര്‍ഷം സെമിഫൈനലിലെത്തിയിരുന്നു. സ്‌കോര്‍: 7-6 (8-6), 6-4.
19ാം സീഡ് എലീന സ്വിറ്റോലിനയെ മറികടന്ന് ലിന്‍ഡ നോസ്‌കോവയും ക്വാര്‍ട്ടറിലെത്തി. പരിക്കേറ്റ് സ്വിറ്റോലിന പിന്മാറുകയായിരുന്നു.
യോഗ്യതാ റൗണ്ടിലൂടെ വന്ന കളിക്കാരിയാണ് 93ാം റാങ്കുകാരിയായ ഡയാന യെസ്‌ട്രെംസ്‌ക. പത്തൊമ്പതുകാരി ലിന്‍ഡ ടോപ് സീഡ് ഈഗ ഷ്വിയോന്‍ടെക്കിനെ കഴിഞ്ഞ റൗണ്ടില്‍ അട്ടിമറിച്ചിരുന്നു.