മ്യൂണിക് - ജര്‍മന്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ വെര്‍ദര്‍ ബ്രേമന്‍ അട്ടിമറിച്ചു. ബയേണിന്റെ മുന്‍ കളിക്കാരനായിരുന്ന മിച്ചല്‍ വെയ്‌സറാണ് ബ്രേമന്റെ വിജയ ഗോളടിച്ചത്. ബയേണിന്റെ തോല്‍വി ബയര്‍ ലെവര്‍കൂസനാണ് ഗുണം ചെയ്തത്. ബയര്‍ ലെവര്‍കൂസന്റെ ലീഡ് ഏഴ് പോയന്റായി ഉയര്‍ന്നു. 2020 ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ബയേണിന് ജര്‍മന്‍ ലീഗില്‍ സ്‌കോര്‍ ചെയ്യാനാവാതെ പോവുന്നത്. ലെവര്‍കൂസന്‍ ശനിയാഴ്ച ഇഞ്ചുറി ടൈമില്‍ ലെയ്പ്‌സിഷിനെ 3-2 ന് തോല്‍പിച്ചിരുന്നു. രണ്ടു തവണ തിരിച്ചുവന്ന ലെവര്‍കൂസന്‍ അവസാന മിനിറ്റില്‍ വിജയ ഗോളടിക്കുകയായിരുന്നു.