തിരുവനന്തപുരം -അതിഥി താരങ്ങളായ ശ്രേയസ് ഗോപാലും (4-82) ജലജ് സക്‌സേനയും (4-80) നാല് വിക്കറ്റ് വീതം പങ്കുവെച്ചതോടെ മുംബൈക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം തിരിച്ചടിച്ചു. വിക്കറ്റ് പോവാതെ 105 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച മുംബൈയെ കേരളം 319 ന് ഓളൗട്ടാക്കി. ജയിക്കാന്‍ 327 റണ്‍സ് വേണ്ട കേരളം വിക്കറ്റ് പോവാതെ 24 ലെത്തി.
59 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ജയ് ബിഷ്തും (73) 41ല്‍ കളി തുടങ്ങിയ ഭുപേന്‍ ലാല്‍വാനിയും (88) ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 148 വരെ എത്തിച്ചെങ്കിലും പിന്നീട് കേരളം നിയന്ത്രണം പിടിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ ഗോള്‍ഡന്‍ ഡക്കായ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (16) രണ്ടാം ഇന്നിംഗ്‌സിലും പരാജയപ്പെട്ടു. ശിവം ദൂബെയും (1) എളുപ്പം പുറത്തായി. ജലജാണ് ഇരുവരെയും വീഴ്ത്തിയത്.