ലണ്ടന്‍ - ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിനൊപ്പം ഇന്ത്യന്‍ പര്യടനത്തിനത്തിയ മധ്യനിര ബാറ്റര്‍ ഹാരി ബ്രൂക്ക് അടിയന്തരമായി നാട്ടിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് മടങ്ങുന്നതെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചു. ബ്രൂക്കിന്റെ സ്വകാര്യത മാനിക്കണമെന്നും അനാവശ്യ ഊഹാപോഹം സൃഷ്ടിക്കരുതെന്നും കുടുംബം അഭ്യര്‍ഥിച്ചു. ബ്രൂക്ക് ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് വെളിപ്പെടുത്തി.
12 ടെസ്റ്റ് കളിച്ച ബ്രൂക്ക് നാല് സെഞ്ചുറിയടിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാവേണ്ടതായിരുന്നു. ബ്രൂക്കിന് പകരം ഡാന്‍ ലോറന്‍സിനെ ഉള്‍പെടുത്തി. ഇരുപത്താറുകാരന്‍ 2022 ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ബ്രിജ്ടൗണില്‍ കരിയര്‍ ബെസ്റ്റായ 91 റണ്‍സെടുത്ത ശേഷം പിന്നീട് കളിച്ചിട്ടില്ല. ലോറന്‍സ് തിങ്കളാഴ്ച ഇന്ത്യയിലെത്തും. ബ്രൂക്കിന് പകരം വിക്കറ്റ്കീപ്പര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ബെന്‍ ഫോക്‌സും പ്ലേയിംഗ് ഇലവനിലുണ്ടാവും. ഇവരിലൊരാളെ ഒഴിവാക്കാനായിരുന്നു പദ്ധതി.