കുവൈത്ത് സിറ്റി- കണ്ണൂർ ആലക്കോട് ചെമ്പേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ചെമ്പേരി പുറഞ്ഞാണിലെ മടുക്കകുഴി സെൽജി ചെറിയാൻ (54) ആണ് മരിച്ചത്. കുവൈത്ത് ഫർവാനിയിലെ ഫഌറ്റിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വർഷങ്ങളായി കുവൈത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ ചെറിയാൻ-ചേച്ചമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മിസി (നഴ്‌സ്, പോലീസ് ഡിപ്പാർട്ട്‌മെന്റ്, കുവൈത്ത്). മക്കൾ: ഡോ.മീൽ സെൽജി, കാതറിൻ. സഹോദരങ്ങൾ: സിന്ധു, ജോമോൻ, സന്ധ്യ ബിജു മാട്ടേൽ, പരേതനായ സജി. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്‌കരിക്കും.






