മസ്‌കത്ത്- കണ്ണൂർ സ്വദേശി മസ്‌കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കണ്ണൂർ വളപട്ടണം തങ്ങൾ വയൽ സ്വദേശിയും ഇപ്പോൾ താണയിലെ താമസക്കാരനുമായ സി.സി അയ്യൂബ് (63) ആണ് നിര്യാതനായത്. താമസസ്ഥലത്തു വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അയ്യൂബിനെ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.
വർഷങ്ങളായി ഒമാൻ ആഡ് കമ്പനിയിൽ ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന അയ്യൂബ് കുടുംബ സമേതം മസ്‌കത്തിലായിരുന്നു താമസം. ഭാര്യ: ആബിദ. മക്കൾ: മുഹമ്മദ് അബീൻ, മുഹമ്മദ് അജ്മൽ, അമീന സാറ. മൃതദേഹം ഒമാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.






