ഭുവനേശ്വര്‍ - കലിംഗ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നാണംകെട്ട പരാജയവുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് മടങ്ങി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നോര്‍ത്ഈസ്റ്റ് യുനൈറ്റഡിനോട് അവര്‍ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ന്നു. ഷില്ലോംഗ് ലജോംഗിനെ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍പിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ജാംഷഡ്പൂര്‍ എഫ്.സി ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തി.
ദിമിത്രിയോസ് ദയമന്‍ഡാകോസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോളടിച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ ലീഡ് നേടിയ നോര്‍ത്ഈസ്റ്റ് അവസാന അര മണിക്കൂറിലാണ് മൂന്നു ഗോളടിച്ചത്. നാലാം ഗോള്‍ മലയാളി താരം ജിതിന്‍ മഠത്തിലിന്റെ വകയായിരുന്നു.
പ്രാഥമിക റൗണ്ടിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഗോകുലം നാളെ പഞ്ചാബ് എഫ് സിയെ നേരിടും. കഴിഞ്ഞ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഗോകുലം ആശ്വാസ ജയത്തോടെ മടങ്ങാനായിരിക്കും ശ്രമിക്കുക. മുംബൈസിറ്റി ചെന്നൈയിന്‍ എഫ് സി വിജയിയായിരിക്കും ഗ്രൂപ്പില്‍ നിന്ന് സെമിയില്‍ പ്രവേശിക്കുക. മുബൈയുമായി 1 2 നായിരുന്നു ഗോകുലം പരാജയപ്പെട്ടിരുന്നത്. ചെന്നെയുമായി 02 നും. പഞ്ചാബ് എഫ് സി മുംബൈയോട് പരാജയപ്പെട്ടെങ്കിലും ചെന്നെയിന്‍ എഫ് സിയുമായി സമനില നേടി.