ഭുവനേശ്വര്‍ - കലിംഗ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ പ്രാഥമിക റൗണ്ടിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഗോകുലം ഇന്ന് പഞ്ചാബ് എഫ് സിയെ നേരിടും. കഴിഞ്ഞ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഗോകുലം ആശ്വാസ ജയത്തോടെ മടങ്ങാനായിരിക്കും ശ്രമിക്കുക. മുംബൈസിറ്റി- ചെന്നൈയിന്‍ എഫ് സി വിജയിയായിരിക്കും ഗ്രൂപ്പില്‍ നിന്ന് സെമിയില്‍ പ്രവേശിക്കുക. മുബൈയുമായി 1 -2 നായിരുന്നു ഗോകുലം പരാജയപ്പെട്ടിരുന്നത്. ചെന്നെയുമായി 0-2 നും. പഞ്ചാബ് എഫ് സി മുംബൈയോട് പരാജയപ്പെട്ടെങ്കിലും ചെന്നെയിന്‍ എഫ് സിയുമായി സമനില നേടി.