ന്യൂദല്‍ഹി - ഇന്ത്യന്‍ ഓപണ്‍ ബാഡ്മിന്റണിന്റെ സെമിഫൈനലില്‍ മലയാളി താരം എച്ച്.എസ് പ്രണോയ് ലോക രണ്ടാം നമ്പര്‍ ചൈനയുടെ ഷി യുക്വിയെ നേരിടും. ലോക ഒമ്പതാം നമ്പറായ പ്രണോയ് ക്വാര്‍്ട്ടര്‍ ഫൈനലിലെ ശക്തമായ പോരാട്ടത്തില്‍ വാംഗ് സു വെയെ 21-17, 17-21, 21-19 ന് തോല്‍പിച്ചു. നിര്‍ണായക ഗെയിമില്‍ 5-10 ന് പിന്നിലായിരുന്ന പ്രണോയ് 14-14 ല്‍ ഒപ്പമെത്തുകയും 17-16 ല്‍ മുന്നില്‍ കയറുകയുമായിരുന്നു.
ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് പിന്നാലെ ജപ്പാന്റെ ലോക ആറാം നമ്പര്‍ കൊദായ് നരോക്കയെ അട്ടിമറിച്ച് ചൈനയുടെ ച്യൂക് യു ലീ ഫൈനലിലെത്തി (231-13, 15-21, 21-19). ഡബ്ള്‍സില്‍ ഇന്ത്യന്‍ ജോഡി സാത്വിക് സായരാജ്-ചിരാഗ് ഷെട്ടി സഖ്യവും സെമിയിലെത്തിയിട്ടുണ്ട്.