ധാക്ക - മൂന്നാം തവണ വിവാഹിതനായതായി പ്രഖ്യാപിച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ശുഐബ് മാലിക് ട്വന്റി20യില്‍ റെക്കോര്‍ഡ് സ്ഥാപിച്ചു. ധാക്ക പ്രീമിയര്‍ ലീഗില്‍ ഫോര്‍ച്യൂണ്‍ ബാരിഷാലിന് കളിക്കുന്ന ഓള്‍റൗണ്ടര്‍ ട്വന്റി20യില്‍ 13,000 റണ്‍സെടുക്കുന്ന ആദ്യ ഏഷ്യക്കാരനായി. ഏഷ്യക്കു പുറത്തും ഒരാളേ ഇത്രയധികം സ്‌കോര്‍ ചെയ്തിട്ടുള്ളൂ, വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗയ്ല്‍. മാലിക് ഒരു വിക്കറ്റും നേടിയതോടെ രംഗ്പൂര്‍ റയ്‌ഡേഴ്‌സിനെതിരെ ബാരിഷാല്‍ വിജയം നേടി. ടെസ്റ്റില്‍ നിന്നും ഏകദിനങ്ങളില്‍ നിന്നും വിരമിച്ചെങ്കിലും ട്വന്റി20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമിലെത്താന്‍ ശ്രമിക്കുകയാണ് നാല്‍പത്തൊന്നുകാരന്‍.
പാക് നടി സന ജാവേദിനെയാണ് ശുഐബ് വിവാഹം ചെയ്തത്. സാനിയയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ആയിശ സിദ്ദീഖിയെയാണ് ശുഐബ് വിവാഹം ചെയ്തിരുന്നത്.