ഭുവനേശ്വര്‍ - സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഈസ്റ്റ്ബംഗാളിന്റെ ഉജ്വല പ്രകടനം തുടരുന്നു. കൊല്‍ക്കത്ത ഡാര്‍ബിയില്‍ മോഹന്‍ബഗാനെ 3-1 ന് തോല്‍പിച്ച് അവര്‍ സെമിഫൈനലില്‍ സ്ഥാനം പിടിച്ചു. ഗ്രൂപ്പിലെ മൂന്നു കളികളും ജയിച്ച ഈസ്റ്റ്ബംഗാള്‍ എട്ട് ഗോളടിച്ചു. മോഹന്‍ബഗാന്‍ ആദ്യ രണ്ടു കളികളും ജയിച്ചിരുന്നു. ഹൈദരാബാദ് എഫ്.സിയെ 4-1 ന് തകര്‍ത്ത ശ്രീനിധി ഡെക്കാനാണ് മൂന്നാം സ്ഥാനത്ത്. ജാംഷഡ്പൂരുമായി ഈസ്റ്റ്ബംഗാള്‍ സെമി കളിക്കും.
19ാം മിനിറ്റില്‍ ഹെക്ടര്‍ യുറ്റ്‌സെയിലൂടെ ആദ്യം ഗോളടിച്ച ശേഷമാണ് ബഗാന്‍ തോറ്റത്. 24ാം മിനിറ്റില്‍ ക്ലെയ്റ്റന്‍ സില്‍വ ഗോള്‍ മടക്കി. പിന്നീട് ഈസ്റ്റ്ബംഗാളിന് പെനാല്‍്ട്ടി കിട്ടിയെങ്കിലും പെട്രറ്റോസിന്റെ ഷോട്ട് പോസ്റ്റിനിടിച്ച് മടങ്ങി. 63ാം മിനിറ്റില്‍ നന്ദകുമാറിലൂടെയാണ് ഈസ്റ്റ്ബംഗാള്‍ ലീഡ് നേടിയത്. 80ാം മിനിറ്റില്‍ ക്ലെയ്റ്റന്‍ സില്‍വ രണ്ടാം ഗോളടിച്ചു.