Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭിന്നശേഷിക്കാർക്കായി മുസ്ലിം സംവരണം വെട്ടിക്കുറച്ചത് സമുദായ വഞ്ചന -പാറക്കൽ 

ദോഹ- ഭിന്നശേഷി സംവരണം നാലു ശതമാനം നടപ്പാക്കുന്നതിനായി മുസ് ലിം സംവരണം രണ്ടു ശതമാനം കുറയുന്ന തരത്തിലുള്ള റൊട്ടേഷൻ സംവിധാനം നിർദേശിച്ചു കൊണ്ട് സാമൂഹിക നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് വഞ്ചനയാണെന്നും ഇടതുപക്ഷ സർക്കാർ തുടരുന്ന മുസ് ലിം വിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു. കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്നൊവേഷൻ എക്‌സിക്യൂട്ടീവ് ക്യാമ്പ് 2024 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഭിന്നശേഷി സംവരണം, സംവരണത്തിന്റെ മൊത്തം ശതമാനം വർധിപ്പിച്ചോ ജനറൽ കാറ്റഗറിയിൽ പെടുത്തിയോ നടപ്പാക്കുന്നതിന് പകരം മുസ് ലിംകളുടെ സംവരണത്തിൽ കൈകടത്തി നിലവിൽ ഉദ്യോഗ തലങ്ങളിൽ പ്രാതിനിധ്യ കുറവുള്ള സമൂഹത്തെ കൂടുതൽ പിന്നോട്ട് വലിക്കുന്ന ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം മുസ് ലിം ലീഗ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു വരുമെന്നും അദ്ദേഹം 
കൂട്ടിച്ചേർത്തു. 
കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ടി.ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. സൽമാൻ മുഹമ്മദ് കോറോത്ത് ഖിറാഅത്ത് നടത്തി. 
കെ.എം.സി.സി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് കെ.മുഹമ്മദ് ഈസ ആശംസ നേർന്ന് സംസാരിച്ചു. നവാസ് കോട്ടക്കൽ ക്യാമ്പ് അംഗങ്ങൾക്ക് നിർദേശങ്ങൾ നൽകി. സംസ്ഥാന മുസ് ലിം ലീഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പാറക്കൽ അബ്ദുല്ലക്കുള്ള ജില്ലാ കെ.എം.സി.സിയുടെ ഉപഹാരം കെ.എം.സി.സി അഡൈ്വസറി ബോർഡ് വൈസ് ചെയർമാൻ പി.വി മുഹമ്മദ് മൗലവി സമ്മാനിച്ചു. അഡൈ്വസറി ബോർഡ് വൈസ് ചെയർമാൻ അബ്ദുൽ നാസർ നാച്ചി, സംസ്ഥാന ഭാരവാഹികളായ ഹുസൈൻ, റഹീം പി.കെ, അജ്മൽ നബീൽ, സൽമാൻ എളയടം, ഷംസുദ്ദീൻ എം.പി, അഷ്‌റഫ് ആറളം, ആദം കുഞ്ഞു, താഹിർ താഹ കുട്ടി എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി അതീഖ് റഹ് മാൻ സ്വാഗതവും ട്രഷറർ അജ്മൽ തെങ്ങലക്കണ്ടി നന്ദിയും പറഞ്ഞു.
വ്യക്തി ജീവിതം, സംഘടനാ പ്രവർത്തനം, നേതൃത്വ പരിശീലനം, പദ്ധതി രൂപീകരണം തുടങ്ങി വിവിധ സെഷനുകളിലായി നടന്ന എക്‌സിക്യൂട്ടീവ് ക്യാമ്പിന് മുസ് ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സമദ് പൂക്കാട്, പ്രശസ്ത മോട്ടിവേഷൻ ട്രെയിനർ ഡോ.ഇസ്മായിൽ മരിതേരി എന്നിവർ നേതൃത്വം നൽകി. സമാപന സെഷൻ കെ.എം.സി.സി ഖത്തർ സംസ്ഥാന സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് പി.സി അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ക്യാമ്പ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയങ്ങൾ വൈസ് പ്രസിഡന്റ് സിറാജ് മാത്തോത്ത് അവതരിപ്പിച്ചു. ക്യാമ്പ് ഡയറക്ടർമാർക്കുള്ള ഉപഹാരം ജില്ലാ ഭാരവാഹികളായ ബഷീർ കെ.കെ, മമ്മു ശമ്മാസ് എന്നിവർ നൽകി. സെക്രട്ടറിമാരായ സ്വാലിഹ് ഒ.പി സ്വാഗതവും ഫിർദൗസ് മാണിയൂർ നന്ദിയും പറഞ്ഞു.

Tags

Latest News