അണ്ടര്‍-19 ലോകകപ്പ്: ആദ്യ ജയം അയര്‍ലന്റിന്; കിരീടം കാക്കാന്‍ ഇന്ത്യ

ബ്ലൂംഫൊണ്ടയ്ന്‍ - അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തില്‍ അയര്‍ലന്റിന് ജയം. അമേരിക്കയെ അവര്‍ 163 പന്ത് ശേഷിക്കെ ഏഴു വിക്കറ്റിന് തരിപ്പണമാക്കി. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 40.2 ഓവറില്‍ 105 ന് ഓളൗട്ടായി. അയര്‍ലന്റ് 22.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചു. ഒമ്പതാമനായി ഇറങ്ങിയ ഖുഷ് ഭലാലയാണ് (22) അമേരിക്കയുടെ ടോപ്‌സ്‌കോറര്‍. 
ആതിഥേയരായ ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസിനെതിരെ ഒമ്പതിന് 285 റണ്‍സ് നേടി. മറുപടിയായി 17 റണ്‍സെടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട വെസ്റ്റിന്‍ഡീസ് 23 ഓവറില്‍ അഞ്ചിന് 150 റണ്‍സിലെത്തി. 
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ പടയോട്ടം തുടങ്ങുന്നു. ഏഷ്യന്‍ കപ്പ് സെമിയിലെ സെമിഫൈനല്‍ തോല്‍വിക്ക് കണക്കുതീര്‍ക്കുക എന്ന ദൗത്യം കൂടി ഉദയ് സഹാരണ്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിനുണ്ട്. ഐ.പി.എല്‍ കളിക്കാരായ അവിനാഷ് കുല്‍ക്കര്‍ണി, ആരവല്ലി അവിനാഷ് എന്നിവര്‍ ഇന്ത്യന്‍ ടീമിലുണ്ട്. അര്‍ഷിന്‍ സിക്‌സര്‍ വീരനാണ്. അവിനാഷ് ഈയിടെ 93 പന്തില്‍ 13 കിസ്‌കറുകളുമായി 163 റണ്‍സ് നേടിയിരുന്നു. ഇന്ത്യ എ കളിക്കാരന്‍ സര്‍ഫറാസ് ഖാന്റെ അനുജന്‍ മുശീര്‍ ഖാനും ഇന്ത്യക്കു കളിക്കുന്നു.
 

Latest News