റാഞ്ചി - ടോക്കിയൊ ഒളിംപിക്‌സില്‍ അരങ്ങേറ്റത്തില്‍ സെമിഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് പാരിസ് ഒളിംപിക്‌സില്‍ യോഗ്യത നേടാനായില്ല. റാഞ്ചിയില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ ലൂസേഴ്‌സ് ഫൈനലില്‍ ജപ്പാനെ തോല്‍പിച്ചാലേ ഇന്ത്യക്ക് അവസാന ബെര്‍ത്ത് സ്വന്തമാക്കാനാവുമായിരുന്നുള്ളൂ. എന്നാല്‍ ഏകപക്ഷിയമായ ഒരു ഗോളിന് ഇന്ത്യ തോറ്റു. ഇന്ത്യയെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ലോക അഞ്ചാം നമ്പര്‍ ജര്‍മനിയും ജപ്പാനെ കീഴടക്കി ലോക ഇരുപത്തിനാലാം റാങ്കുകാരായ അമേരിക്കയും റാഞ്ചിയില്‍ നിന്ന് ഒളിംപിക് ടിക്കറ്റുറപ്പിച്ചിരുന്നു. ജര്‍മനിയും അമേരിക്കയും ഫൈനലില്‍ ഏറ്റുമുട്ടും.
ഹീറോ -ദാകാറിലെ ഇന്ത്യന്‍ ഹീറോ
ആദ്യ രണ്ട് പന്തില്‍ കേരളത്തിന്
വിക്കറ്റ്, രഹാനെ ഗോള്‍ഡന്‍ ഡക്ക്