Sorry, you need to enable JavaScript to visit this website.

സൗദി അധികൃതര്‍ പറയുന്നു; മടിക്കരുത്, ആരുമൊന്നും കരുതില്ല

ജിദ്ദ- റെസ്‌റ്റോറന്റില്‍ ഓര്‍ഡര്‍ ചെയ്ത് ബാക്കി വരുന്ന ഭക്ഷണം നിങ്ങള്‍ക്ക് കൊണ്ടു പോയിക്കൂടെ. സൗദിയില്‍ ഭക്ഷണം പാഴാക്കരുതെന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജനങ്ങളോട് ചോദിക്കുന്ന ചോദ്യമാണിത്. സ്വാഭാവികമായും നമുക്ക് ചെയ്യാവുന്നതാണെങ്കിലും മിക്കവരും ഇത് ചെയ്യാറില്ല. ബാക്കി വരുന്ന വിഭവങ്ങള്‍ എടുക്കാന്‍ നമ്മള്‍ മടിക്കുന്നു. ചില റെസ്‌റ്റോറന്റുകളിലെ തീന്‍മേശകളില്‍ ബാക്കി വരുന്ന ഭക്ഷണങ്ങള്‍ അത്ഭുതപ്പെടുത്തും. കഴിക്കുന്നതിന്റെ രണ്ടും മൂന്നും ഇരട്ടിയാണ് കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും എത്തുന്നവര്‍ ഓര്‍ഡര്‍ ചെയ്യാറുള്ളത്.

വലിയ റെസ്‌റ്റോറന്റില്‍ കയറുന്നവര്‍ ബാക്കി ഭക്ഷണം കൊണ്ടുപോകുമ്പോള്‍ മറ്റുള്ളവര്‍ എന്തുകരുതുമെന്നാണ് ചിന്തിക്കുന്നത്. എന്നാല്‍ ബാക്കി വരുന്ന ഭക്ഷണം പ്രയോജനപ്പെടുത്തണമെന്നാണ് സൗദി അധികൃതര്‍ ഉണര്‍ത്തുന്നത്. എത്ര വലിയ റെസ്റ്റോറന്റാണെങ്കിലും ബാക്കി വരുന്ന ഭക്ഷണത്തിന്റെ അളവ് എത്രയായാലും ലജ്ജയുടെ ആവശ്യമില്ലെന്നും മനസ്സിലാക്കണം.

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ തുകയല്ല റെസ്‌റ്റോറന്റുകള്‍ നിങ്ങളില്‍നിന്ന് ഈടാക്കുന്നത്. ഓര്‍ഡര്‍ ചെയ്ത മുഴുവന്‍ വിഭവങ്ങള്‍ക്കുമാണ് നിങ്ങള്‍ പണം നല്‍കുന്നത്. ബാക്കി വരുന്ന ഭക്ഷണം ഫ് ളാറ്റുകളിലേക്ക് കൊണ്ടുപോകുകയാണെങ്കില്‍ മറ്റൊരു സമയത്ത് അത് ലഘുഭക്ഷണമായി കഴിക്കാം. ബാക്കി ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ഒരു കുടുംബാംഗത്തിനോ സുഹൃത്തിനോ കഴിക്കാം. ആര്‍ക്കും വേണ്ടെങ്കില്‍ വീട്ടിലുള്ള വളര്‍ത്തുമൃഗത്തിനു നല്‍കാം.

ഭക്ഷണത്തിന്റെ മണമുള്ള ഒരു പെട്ടിയുമായി നിങ്ങള്‍ വീട്ടില്‍ മടങ്ങിയെത്തിയതില്‍ വളര്‍ത്തുമൃഗം ഏറെ സന്തോഷിക്കും. തനിക്കുവേണ്ടി പ്രത്യേക സമ്മാനം കൊണ്ടുവന്നിരിക്കുന്നുവെന്നാണ് പൂച്ചയായാലും നായ ആയാലും കരുതുക. ബാക്കി വരുന്ന ഭക്ഷണം റെസ്‌റ്റോറന്റില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ നിങ്ങള്‍ക്ക് ദാനംചെയ്യാനും അവസരമുണ്ട്. പാര്‍പ്പിട രഹിതരായി ചിലരെ നിങ്ങള്‍ക്ക് റെസ്റ്റോറന്റിനു പുറത്തു തന്നെ നിങ്ങള്‍ക്ക് കണ്ടെത്താം.  

വലിച്ചെറിയുന്നതിനു മുമ്പ്  ഭക്ഷണം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് കഴിയുന്നവരെ കുറിച്ച് കൂടി ചിന്തിക്കുക. അവശേഷിക്കുന്ന ഭക്ഷണം ഭക്ഷണശാലകള്‍ വീണ്ടും ഉപയോഗപ്പെടുത്തില്ല എന്നും കരുതേണ്ട. അങ്ങനെ ചൈയ്യുന്ന റെസ്റ്റോറന്റുകളുമുണ്ട്. അതിനാല്‍ ഇത്തരം വഞ്ചനയെ പരോക്ഷമായി സഹായിക്കരുത്. ഒന്നുകില്‍ ബാക്കിയുള്ളത് പുറത്തെത്തിച്ച് ദാനം ചെയ്യുക അല്ലെങ്കില്‍ വീട്ടിലേക്ക് കൊണ്ടുപോകുക.

ആവശ്യമായ ഭക്ഷണം മാത്രം ഓര്‍ഡര്‍ ചെയ്യുമ്പോള്‍  വര്‍ധിച്ചുവരുന്ന ആഗോള ഭക്ഷ്യ മാലിന്യ പ്രതിസന്ധി ലഘൂകരിക്കുന്നതില്‍ കൂടിയാണ് നിങ്ങള്‍ പങ്കാളിയാകുന്നതെന്ന കാര്യം മറക്കരുത്. വലിച്ചെറിയുന്ന ഭക്ഷണം പുറന്തള്ളുന്ന വാതകങ്ങളുടെ ഫലമായുണ്ടാകുന്ന മലിനീകരണത്തിന്റെ തോത് കുറക്കാനും നിങ്ങള്‍ സഹായിക്കുകയാണ്. കൂടുതല്‍ പരിശ്രമിക്കാതെ തന്നെ പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍  പങ്കാളിയാകുന്നു എന്നാണ് ഇതിനര്‍ഥം.

ഈ വാർത്തകൾ വായിക്കുക

പാക് ക്രിക്കറ്റ് താരങ്ങളും ഭാര്യമാരും; സാനിയയുടെ പരാമര്‍ശം വീണ്ടും വൈറലായി

നിരാശ വേണ്ട, പ്രവാസികള്‍ ഇനിയും സ്വര്‍ണം കൈവിടരുത്

നിർബാധം കൊല നടക്കുമ്പോൾ എന്തു ചർച്ച; ഇസ്രായിലുമായി ഒരു ചര്‍ച്ചക്കുമില്ല -റീമ രാജകുമാരി 

 

Latest News