Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാക് ക്രിക്കറ്റ് താരങ്ങളും ഭാര്യമാരും; സാനിയയുടെ പരാമര്‍ശം വീണ്ടും വൈറലായി

ഇസ്ലാമാബാദ്- പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശഐബ് മാലിക്കിന്റെ വിവാഹഫോട്ടോകള്‍ പ്രചരിച്ചതിനു പിന്നാലെ അദ്ദേഹവുമായി വേര്‍പിരിഞ്ഞ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ മുമ്പ് നടത്തിയ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

സാനിയയും ശുഐബും അവാതരകരായിരുന്ന ദ മിര്‍സ മാലിക് ഷോയില്‍ സാനിയ പാക് ക്രിക്കറ്റ് താരങ്ങളെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. പാക് ക്രിക്കറ്റ് താരങ്ങള്‍ എപ്പോഴും ഭാര്യമാരെ കളിയാക്കുന്നവരാണെന്നായിരുന്നു സാനിയയുടെ പരാമര്‍ശം. പുരുഷന്മാര്‍ക്ക് ആദ്യം മുതല്‍ മാതാപിതാക്കളില്‍നിന്നും പിന്നീട് ഭാര്യമാരില്‍നിന്നും ശകാരമേല്‍ക്കേണ്ടിവരുന്നുവെന്ന് മുന്‍ ക്യാപ്റ്റനായ ശുഐബ് മാലിക പറഞ്ഞപ്പോഴാണ് സാനിയ തിരിച്ചടിച്ചത്.

മിര്‍സ മാലിക ഷോയില്‍ പാകിസ്ഥാന്‍ സ്പീഡ് സ്റ്റാര്‍ വഹാബ് റിയാസ് അതിഥിയായി എത്തിയപ്പോഴായിരുന്നു ക്രിക്കറ്റ് കളിക്കാരെ പരിഹസിക്കുന്നവരാണെന്ന് സാനിയ പറഞ്ഞത്. പ്രശസ്ത നടി സന ജാവേദിനെ വിവാഹം ചെയ്ത ശേഷം ഇരുവരുടേയും ഫോട്ടോകള്‍ ശുഐബ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സാനിയ-ശുഐബ് ദമ്പതികളുടെ വിവാഹ മോചനം സ്ഥിരീകരിച്ചത്. നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ പരിന്നിരുന്നുവെങ്കിലും വേര്‍പിരിയുന്ന കാര്യം ഇരുവരും പരസ്യമായി അറിയിച്ചിരുന്നില്ല. ശുഐബിന്റെ മൂന്നാമത്തെ വിവാഹമാണിത്. സാനിയക്കും ശുഐബിനും അഞ്ച് വയസ്സായ മകനുണ്ട്.

നിരാശ വേണ്ട, പ്രവാസികള്‍ ഇനിയും സ്വര്‍ണം കൈവിടരുത്

Latest News