എം ശിവശങ്കറിന് ആശ്വാസം; ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി

ന്യൂഡൽഹി - ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീംകോടതി സ്ഥിരജാമ്യം അനുവദിച്ചു. ഗുരുതരമായ ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് നേരത്തെ നൽകിയ ഇടക്കാല ജാമ്യം സുപ്രിംകോടതി സ്ഥിരപ്പെടുത്തുകയായിരുന്നു. 
 നട്ടെല്ല് പൊടിയുന്ന രോഗമാണെന്നും സുഷുമ്‌ന നാഡിയെയും രോഗം ബാധിച്ചതായി കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപോർട്ടിലുണ്ട്. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എസ്.വി.എൻ ഭട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് അനുകൂല ഉത്തരവിട്ടത്.
 2023 ഫെബ്രുവരി 14 മുതൽ റിമാൻഡിലായിരുന്ന ശിവശങ്കർ ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടർന്ന് ആഗസ്തിലാണ് ജയിൽ മോചിതനായത്. ശേഷം രണ്ടുതവണ കോടതി ജാമ്യം നീട്ടി അനുവദിച്ചിരുന്നു. എന്നാൽ, അതീവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അദ്ദേഹം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് സുപ്രിംകോടതി അനുകൂല നടപടി സ്വീകരിച്ചത്.

വായിക്കുക....

പഠനം പൂർത്തിയാക്കി മടക്കം; മറന്നുവെച്ച കണ്ണട എടുത്ത് തിരികെ ഇറങ്ങവെ ട്രെയിനിന് അടിയിൽ പെട്ട് വിദ്യാർത്ഥി മരിച്ചു

ഭാര്യക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം; കേസിനാസ്പദമായ ഇടപാട് ഭാര്യ രാജിവെച്ച ശേഷമെന്നും ടി സിദ്ദീഖ്

കോഴിക്കോട്ട് 20 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോൺഗ്രസ് നേതാവ് ടി സിദ്ദീഖിന്റെ ഭാര്യ അടക്കം അഞ്ചു പേർക്കെതിരേ കേസ് 

13-കാരനുനേരെ ലൈംഗികാതിക്രമം; പാസ്റ്റർ അറസ്റ്റിൽ

മലപ്പുറം അരീക്കോട്ട് രേഖകളില്ലാതെ പത്തുലക്ഷം രൂപ പിടികൂടി; കൊടുവള്ളി സ്വദേശി അറസ്റ്റിൽ

'രാമക്ഷേത്രം പണിതത് തർക്കഭൂമിയിലല്ല'; കോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ട് പാലിച്ചില്ലെന്ന് ദിഗ്‌ വിജയ് സിംഗ്

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുതിപ്പ്; സാമ്പത്തിക ഞെരുക്കം കൊടുമുടിയിൽ, ആശങ്കയോടെ ഉദ്യോഗാർത്ഥികൾ

പി.കെ കുഞ്ഞാലിക്കുട്ടിക്കും സമദാനിക്കും മറുപടിയുമായി പാണക്കാട് മുഈനലി തങ്ങൾ; ഏറ്റെടുത്ത് സമസ്ത സത്യസരണി ഗ്രൂപ്പ്

Latest News