സൗദിയിലെ മന്‍സൂറ ഖനിയില്‍ സ്വര്‍ണ ഉല്‍പാദനം ആരംഭിച്ചു; പ്രതീക്ഷിക്കുന്നത് 70 ലക്ഷം ഔണ്‍സ്

ജിദ്ദ - മക്ക പ്രവിശ്യയില്‍ പെട്ട അല്‍ഖുര്‍മയിലെ മന്‍സൂറ, മസറ സ്വര്‍ണ ഖനിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സ്വര്‍ണ ഉല്‍പാദനം ആരംഭിച്ചതായി മആദിന്‍ കമ്പനി അറിയിച്ചു. 2023 അവസാനത്തെ കണക്കുകള്‍ പ്രകാരം മന്‍സൂറ, മസറ ഖനിയില്‍ 70 ലക്ഷം ഔണ്‍സ് സ്വര്‍ണമാണുള്ളത്.
പ്രതിവര്‍ഷം രണ്ടര ലക്ഷം ഔണ്‍സ് സ്വര്‍ണം ഉല്‍പാദിപ്പിക്കാനാണ് ഇവിടെ ശേഷിയുള്ളത്. നിലവിലെ ഖനിയില്‍ നിന്ന് 100 കിലോമീറ്റര്‍ നീളത്തില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി മആദിന്‍ കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. മക്ക പ്രവിശ്യയില്‍ ദലമിന് കിഴക്ക് 67 കിലോമീറ്റര്‍ ദൂരെയാണ് മന്‍സൂറ, മസറ ഖനിയുള്ളത്.

നിർബാധം കൊല നടക്കുമ്പോൾ എന്തു ചർച്ച; ഇസ്രായിലുമായി ഒരു ചര്‍ച്ചക്കുമില്ല -റീമ രാജകുമാരി

അവര്‍ വീമ്പിളക്കുന്നു; ഇസ്രായിലിനെ ആക്രമിക്കാന്‍ ഇറാന് കഴിയില്ലെന്ന് ഇറാഖ് വിദേശ മന്ത്രി

മുസ്ലിം യുവതി 34 വര്‍ഷത്തിനുശേഷം നല്‍കിയ ബലാത്സംഗ പരാതി തള്ളി; സുപ്രീം കോടതി പറയുന്ന കാരണങ്ങള്‍

Latest News