ദാവോസ്- സൗദി അറേബ്യയുമായി ഇസ്രായില്‍ ബന്ധം സാധാരണ നിലയിലാകുന്നത് ഗാസ യുദ്ധം അവാസാനിപ്പിക്കുന്നതോടൊപ്പം മിഡില്‍ ഈസ്റ്റിലാകെ വലിയൊരു മാറ്റത്തിന് കാരണമാകുമെന്നും ഇസ്രായില്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ്.
ഗാസ യുദ്ധം അവസാനിക്കാന്‍ സൗദിയുമായുള്ള ബന്ധം സാധാരണ നിലയിലാകുന്നത് നിര്‍ണായകമാകുമെന്നാണ് ഹെര്‍സോഗ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പറഞ്ഞത്.
അതിപ്പോഴും വളരെ ദുര്‍ഘടമാണ്, ശരിയാവാന്‍ വളരെയേറെ സമയമെടുക്കുകയും ചെയ്യും. എന്നാല്‍ ലോകത്തിന് മുന്നോട്ട്് നീങ്ങാനും, മേഖലയുടെ ശോഭനമായ ഭാവിക്കും അത് വലിയൊരു അവസരമായിരിക്കുമെന്നും ഇസ്രായില്‍ പ്രസിഡന്റ് പറഞ്ഞു.
മേഖലയുടെ സമാധാനമെന്നത് ഇസ്രായിലിന്റെ സമാധാനം കൂടിയാണെന്ന് കഴിഞ്ഞ ദിവസം ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിച്ച സൗദി വിദേശകാര്യ മന്ത്രി ഫൈസന്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞിരുന്നു. വിശാലമായ രാഷ്ട്രീയ ഉടമ്പടിയുടെ ഭാഗമായി ഇസ്രായിലിനെ അംഗീകരിക്കാന്‍ സൗദി അറേബ്യ തയാറാണെന്നും, എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവുകയും, ഫലസ്തീനികള്‍ക്ക് സമാധാന ജീവിതം ഉണ്ടാവുകയും ചെയ്താല്‍ മാത്രമേ അത് സംഭവിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഓവര്‍ ടൈം വര്‍ധിപ്പിച്ചു, നിതാഖാത്തില്‍ വെയിറ്റേജ്, ഫ്‌ളെക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി
അവര്‍ വീമ്പിളക്കുന്നു; ഇസ്രായിലിനെ ആക്രമിക്കാന്‍ ഇറാന് കഴിയില്ലെന്ന് ഇറാഖ് വിദേശ മന്ത്രി
മുസ്ലിം യുവതി 34 വര്‍ഷത്തിനുശേഷം നല്‍കിയ ബലാത്സംഗ പരാതി തള്ളി; സുപ്രീം കോടതി പറയുന്ന കാരണങ്ങള്‍