റാഞ്ചി - ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഇന്ത്യയെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ജര്‍മനി വനിതാ ഹോക്കിയില്‍ ഒളിംപിക് യോഗ്യത നേടി. ലോക അഞ്ചാം നമ്പറായ ജര്‍മനി ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ലോക ഇരുപത്തിനാലാം നമ്പര്‍ അമേരിക്കയുമായി ഏറ്റുമുട്ടും. ഇന്ത്യയും ജപ്പാനും തമ്മിലാണ് ലൂസേഴ്‌സ് ഫൈനല്‍. ഇതില്‍ ജയിക്കുന്ന ടീമും ഒളിംപിക് ബെര്‍ത്ത് നേടും.
സെമിയില്‍ ഇന്ത്യയാണ് ആദ്യം ഗോളടിച്ചത്. രണ്ടു തവണ ജര്‍മനി തിരിച്ചടിച്ചു. എന്നാല്‍ കളി ഷൂട്ടൗട്ടിലേക്ക് നീട്ടാന്‍ ഇന്ത്യക്കു സാധിച്ചു. ഷൂട്ടൗട്ടില്‍ ജര്‍മനി 1-3 ന് പിന്നിലായിരുന്നു. എന്നാല്‍ നവനീത് കൗറും നേഹയും അവസരങ്ങള്‍ പാഴാക്കിയതോടെ അവര്‍ 4--3 ന് ജയിച്ചു. ജപ്പാനെ 2-1 ന് തോല്‍പിച്ചാണ് അമേരിക്ക മുന്നേറിയത്.
കഴിഞ്ഞ ഒളിംപിക്‌സില്‍ അരങ്ങേറിയ ഇന്ത്യ ടോക്കിയൊ ഗെയിംസില്‍ വെങ്കല മെഡല്‍ പോരാട്ടം വരെ എത്തിയിരുന്നു.