ചോ: എന്റെ കുടുംബം എക്‌സിറ്റ് റീ എൻട്രി വിസയിൽ നാട്ടിൽ പോയതാണ്. എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധി കഴിഞ്ഞു. ഇനി അവരെ വിസിറ്റിംഗ് വിസയിൽ കൊണ്ടുവരാൻ കഴിയുമോ?
ഉ: കുടുംബം നിങ്ങളുടെ സ്‌പോൺസർഷിപ്പിലായിരിക്കുകയും ഇഖാമ കാലാവധി കഴിയുകയും ചെയ്തിട്ടില്ലെങ്കിൽ അബ്ശിറിലെ തവസുൽ സർവീസ് വഴി ഇഖാമ സ്റ്റാറ്റസ് റദ്ദാക്കാനാവും. അതിനു ശേഷം കുടുംബത്തെ വിസിറ്റിംഗ് വിസയിൽ കൊണ്ടുവരാം. അബ്ശിർ സിസ്റ്റത്തിൽ കുടുംബാംഗങ്ങളുടെ പേരുകളില്ലെങ്കിൽ വിസിറ്റിംഗ് വിസ ലഭിക്കുന്നതിന് തടസമില്ല.
സ്‌പോൺസർ മരിച്ചാൽ എന്തു ചെയ്യണം?
ചോ: എന്റെ സ്‌പോൺസർ മരണപ്പെട്ടു. അതിനുശേഷം ഇഖാമ പുതുക്കിയിട്ട് ഒരു വർഷം കഴിഞ്ഞു. സ്‌പോൺസറുടെ മകൻ ഇഖാമ പുതുക്കുന്നതിനോ സ്‌പോൺസർഷിപ് മാറ്റി നൽകുന്നതിനോ തയാറാകുന്നില്ല. അതിനാൽ എനിക്ക് ഫൈനൽ എക്‌സിറ്റിലോ, അവധിക്കോ നാട്ടിൽ പോകാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ എന്താണു ചെയ്യേണ്ടത്?
ഉ: സാമൂഹിക വികസന മനുഷ്യവിഭവ ശേഷി മന്ത്രാലയത്തിലെ സെറ്റിൽമെന്റ് അതോറിറ്റിയെ സമീപിച്ച് പരാതി കൊടുക്കുകയാണ് ചെയ്യേണ്ടത്. അവർക്കു പ്രശ്‌നം പരിഹരിച്ച് നടപടി എടുക്കാൻ സാധിക്കും.
ജവാസാത്ത് അക്കൗണ്ടിൽ ബാക്കിയുള്ള തുകയുടെ വിനിയോഗം
ചോ: എന്റെ ജവാസാത്ത് അക്കൗണ്ടിൽ 550 റിയാൽ ബാക്കിയുണ്ട്. ഇപ്പോൾ എന്റെ ഇഖാമ പുതുക്കാൻ ആഗ്രഹിക്കുന്നു. പുതുക്കുന്നതിന് ഈ തുക വിനിയോഗിക്കാനാവുമോ?
ഉ: ജവാസാത്തിന്റെ ഒരു സേവനത്തിന് പൈസ അടച്ചത് ഉപയോഗിച്ചിട്ടില്ലെങ്കിൽ അതു തിരിച്ചു ലഭിക്കും. ഉപയോഗിക്കാത്ത പൈസ തിരികെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കാനും അതു പുതിയ സേവനത്തിന് ഉപയോഗിക്കാനും സാധിക്കും.