മെല്‍ബണ്‍ -ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ സുമിത് നഗാല്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ കീഴടങ്ങി. വൈല്‍ഡ് കാര്‍ഡായി ടൂര്‍ണമെന്റില്‍ പ്രവേശനം നല്‍കിയ ചൈനയുടെ പതിനെട്ടുകാരന്‍ ഷാംഗ് ജൂന്‍ചെംഗിനെതിരെ ആദ്യ സെറ്റ് നേടിയ ശേഷമാണ് നഗാല്‍ നാലു സെറ്റില്‍ കീഴടങ്ങിയത് (2-6, 6-3, 7-5, 6-4).
ജയിച്ചിരുന്നുവെങ്കില്‍ ലോക രണ്ടാം നമ്പര്‍ കാര്‍ലോസ് അല്‍കാരസിനെ നേരിടാന്‍ നഗാലിന് അവസരം ലഭിക്കുമായിരുന്നു. ഷാംഗ് ഹോങ്കോംഗ് ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനലിസ്റ്റായിരുന്നു. പുരുഷ പ്രൊഫഷനല്‍ സീനിയര്‍ ടെന്നിസില്‍ ആദ്യമായാണ് തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളെ അല്‍കാരസ് നേരിടുക.