Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അണ്ടര്‍-19 ലോകകപ്പ് നാളെ, യൂത്ത് ലോകകപ്പിന്റെ പുതുമയുള്ള വിശേഷങ്ങള്‍

ജോഹന്നസ്ബര്‍ഗ് - അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് നാളെ ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുകയാണ്. ആദ്യ മത്സരത്തില്‍ അമേരിക്കയും അയര്‍ലന്റും ഏറ്റുമുട്ടും. ആതിഥേയരായ ദക്ഷിണാഫ്രിക്ക ഉദ്ഘാടന ദിനത്തിലെ മറ്റൊരു മത്സരത്തില്‍ വെസ്റ്റിന്‍ഡീസുമായി പൊരുതും. ഫെബ്രുവരി 11 നാണ് ഫൈനല്‍.

ആര്‍ക്കാണ് കിരീടസാധ്യത
ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാര്‍. യാഷ് ധൂളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കരീബിയയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഫൈനലില്‍ തോല്‍പിച്ചു. അഞ്ച് തവണ ഇന്ത്യ ചാ്മ്പ്യന്മാരായിട്ടുണ്ട് -2000 ല്‍ മുഹമ്മദ് ഖൈഫും യുവരാജ് സിംഗുമുള്‍പ്പെട്ട ടീമാണ് ആദ്യം ചാമ്പ്യന്മാരായത്. 2008 ല്‍ വിരാട് കോലി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. 2012 ല്‍ ഉന്മുഖ്ത് ചന്ദിന്റെ നേതൃത്വത്തില്‍ ഇന്ത്യ ചാമ്പ്യന്മാരായി. പൃഥ്വി ഷാ ക്യാപ്റ്റനും ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനുമായ 2018 ലെ ചാമ്പ്യന്‍ ടീമില്‍ റിയാന്‍ പരാഗ്, ആര്യന്‍ ജുയല്‍, അര്‍ഷദീപ് സിംഗ് തുടങ്ങിയവരുണ്ടായിരുന്നു. 
ഓസ്‌ട്രേലിയ മൂന്നു തവണ ചാമ്പ്യന്മാരായിരുന്നു, പാക്കിസ്ഥാന്‍ രണ്ട് പ്രാവശ്യവും. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകളും കിരീടം നേടിയിട്ടുണ്ട്.

ഏത് ഗ്രൗണ്ടുകളില്‍
പോചഫ്‌സ്ട്രൂം, ബ്ലൂംഫൊണ്ടയ്ന്‍, ബെനോനി, കിംബര്‍ലി, ഈസ്റ്റ് ലണ്ടന്‍ എന്നിവിടങ്ങളിലാണ് കളികള്‍. സെമിഫൈനലുകളും ഫൈനലും ബെനോനിയിലാണ്. 
ശ്രീലങ്കയിലായിരുന്നു ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടലുണ്ടായതിനെത്തുടര്‍ന്ന് നവംബറില്‍ ശ്രീലങ്കയെ ഐ.സി.സി സസ്‌പെന്റ് ചെയ്യുകയും ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുകയും ചെയ്തു. രണ്ടു വര്‍ഷത്തിലൊരിക്കലാണ് അണ്ടര്‍-19 ലോകകപ്പ്. 1998, 2000 വര്‍ഷങ്ങളിലും ദക്ഷിണാഫ്രിക്കയില്‍ ടൂര്‍ണമെന്റ് അരങ്ങേറിയിരുന്നു. 

ടൂര്‍ണമെന്റിന്റെ ഘടന
16 ടീമുകള്‍ നാല് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് ടീമുകള്‍ സൂപ്പര്‍ സിക്‌സിലേക്ക് മുന്നേറും. സൂപ്പര്‍ സിക്‌സില്‍ ആറ് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളുണ്ടാവും. ഓരോ ഗ്രൂപ്പിലെയും രണ്ട് ടീമുകള്‍ സെമിഫൈനലിലെത്തും. 

ആതിഥേയര്‍
ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയെങ്കിലും ആതിഥേയരെന്ന നിലയില്‍ ശ്രീലങ്ക ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നു. അഞ്ച് ടീമുകള്‍ പ്രാദേശിക യോഗ്യതാ ടൂര്‍ണമെന്റുകളിലൂടെയാണ് ബെര്‍ത്ത് നേടിയത്. കഴിഞ്ഞ ലോകകപ്പില്‍ കോവിഡ് കാരണം പിന്മാറിയ ന്യൂസിലാന്റ് ഈസ്റ്റ് ഏഷ്യ പസഫിക് മേഖലയില്‍ നിന്ന് യോഗ്യത നേടി. ആഫ്രിക്കയില്‍ നിന്ന് നമീബിയ, ഏഷ്യയില്‍ നിന്ന് നേപ്പാള്‍, യൂറോപ്പില്‍ നിന്ന് സ്‌കോട്‌ലന്റ്, അമേരിക്കാസില്‍ നിന്ന യു.എസ്.എ ടീമുകളും ബെര്‍ത്ത് നേടി. 

അരങ്ങേറ്റക്കാര്‍
ഇത്തവണ ഒരു ടീമും അരങ്ങേറുന്നില്ല. എല്ലാ ടീമുകളും ഒരിക്കലെങ്കിലും അണ്ടര്‍-19 ലോകകപ്പ് കളിച്ചവരാണ്. ഏറ്റവും പരിചയസമ്പത്ത് കുറവ് അമേരിക്കക്കാണ്. അവരുടെ മൂന്നാം ലോകകപ്പാണ് ഇത്. 

താരങ്ങള്‍
ഇന്ത്യന്‍ പെയ്‌സ്ബൗളിംഗ് ഓള്‍റൗണ്ടര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണി ബാറ്റിംഗ് ഓപണ്‍ ചെയ്യുന്ന മികച്ച പ്രതിഭയാണ്. ഷെയ്ന്‍ വോണിനെയും റാഷിദ് ഖാനെയും സ്വപ്‌നം കണ്ട് വളര്‍ന്നയാളാണ് ന്യൂസിലാന്റ് ലെഗ്‌സ്പിന്നര്‍ റഹമാന്‍ ഹിഖ്മത്. പാക്കിസ്ഥാന്റെ ഉബൈദ് ഷാ, അഫ്ഗാനിസ്ഥാന്റെ അല്ലാ മുഹമ്മദ് ഗസന്‍ഫര്‍, ഇംഗ്ലണ്ടിന്റെ ലൂക് ബെങ്കന്‍സ്റ്റെയ്ന്‍ എന്നിവരെല്ലാം 
 

Latest News