ക്രിക്കറ്റ് ഭരണം റായിക്ക്, കമ്മിറ്റികള്‍ പിരിച്ചുവിട്ടു

ബി.സി.സി.ഐയുടെ ഭരണം പൂര്‍ണമായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് (സി.ഒ.എ) ഏറ്റെടുത്തു. സെലക്ഷന്‍ കമ്മിറ്റിയും, ഫലത്തില്‍ നിര്‍ജീവമായ മുന്‍കാല കളിക്കാരുടെ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയുമൊഴികെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. നിലവിലെ ബി.സി.സി.ഐ ഭാരവാഹികളും എല്ലാ അധികാരങ്ങളും റദ്ദാക്കി. അവര്‍ക്ക് തീരുമാനങ്ങളെടുക്കുന്നതിനോ യാത്ര ചെയ്യുന്നതിനോ ഇനി സി.ഒ.എയുടെ അനുമതി വേണം. പുതിയ ഭരണഘടന സുപ്രീം കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് സി.ഒ.എയുടെ നടപടി. മുന്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയയും മുന്‍ ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ ഡയാന എഡുല്‍ജിയുമടങ്ങുന്നതാണ് സി.ഒ.എ. 
 

Latest News