ഇസ്രായില്‍ അടങ്ങുന്നില്ലെങ്കില്‍ എല്ലാവരും കഷ്ടപ്പെടും; ചെറുത്തുനില്‍പ് ന്യായീകരിച്ച് ഇറാന്‍

ദാവോസ്- ഗാസ യുദ്ധം അവസാനിച്ചാല്‍ ഇസ്രായിലിനും അതിന്റെ താല്‍പര്യങ്ങള്‍ക്കുമെതിരെ ചെറുത്തുനില്‍പിന്റെ അച്ചുതണ്ട് നടത്തുന്ന ആക്രമണവും അവസാനിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ പറഞ്ഞു. ഗാസ യുദ്ധം മിഡില്‍ ഈസ്റ്റിലുടനീളം സംഘര്‍ഷം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇസ്രായിലുമായുള്ള യുദ്ധത്തില്‍ ഫലസ്തീന്‍ പ്രസ്ഥാനമായ ഹമാസിനെ പിന്തുണക്കുന്നുവെന്ന ആരോപണം ഇറാന്‍ നേരിടുന്നുണ്ട്.  എന്നാല്‍ ഗാസയിലെ ഇസ്രായില്‍ കുറ്റകൃത്യങ്ങളെ പിന്തുണക്കുന്നുവെന്ന് ഇറാന്‍ ആരോപിക്കുന്നു.
ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുന്നത് മേഖലയിലെ സൈനിക നടപടികള്‍ക്കും പ്രതിസന്ധികള്‍ക്കും അറുതി വരുത്തുമെന്ന് ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ഹുസൈന്‍ അമീര്‍അബ്ദുല്ലാഹിയാന്‍ പറഞ്ഞു.
ചെങ്കടലിന്റെ സുരക്ഷ ഗാസയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഗാസയിലെ ഇസ്രായിലിന്റെ കുറ്റകൃത്യങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ എല്ലാവരും കഷ്ടപ്പെടും പ്രതിരോധത്തിനായുള്ള എല്ലാ  മുന്നണികളും സജീവമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പഴയ കാമുകന്റെ വാക്ക് വിശ്വസിച്ച് ഭര്‍ത്താവിനെ ഒഴിവാക്കി, യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിന് കേസ്

വിമാനത്തിൽ ടോയ്‌ലെറ്റില്‍ കുടുങ്ങി യാത്രക്കാരൻ; ഭയപ്പെടരുതെന്ന് കുറിപ്പ് നൽകി ജോലിക്കാർ

Latest News