കോലിയും സഞ്ജുവും ഗോള്‍ഡന്‍ ഡക്ക്, നാലോവറില്‍ ഇന്ത്യ 4-22

ബംഗളൂരു - ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വിരാട് കോലിയെ കാണാന്‍ ഒഴുകിയെത്തിയ ആരാധകര്‍ക്ക് നിരാശ. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യില്‍ കോലി ആദ്യ പന്തില്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ കോലി മിഡോഫില്‍ ഇബ്രാഹിം സദ്‌റാന് ക്യാച്ച്് നല്‍കിയപ്പോള്‍ സ്‌റ്റേഡിയം അക്ഷരാര്‍ഥത്തില്‍ നിശ്ശബ്ദമായി. പകരം വന്ന സഞ്ജു സാംസണും അവസരം പാഴാക്കി. റണ്ണെടുക്കും മുമ്പെ ആദ്യ പന്തില്‍ സഞ്ജു ആഞ്ഞടിക്കാന്‍ ശ്രമിച്ചാണ് വിക്കറ്റ് തുലച്ചത്. യശസ്വി ജയ്‌സ്വാള്‍ (), ശിവം ദൂബെ (1) എന്നിവരും പുറത്തായതോടെ നാലോവറില്‍ നാലിന് 22ല്‍ ഇന്ത്യ പരുങ്ങുകയാണ്. ഫരീദ് അഹമ്മദാണ് തുടര്‍ച്ചയായ പന്തുകളില്‍ യശസ്വിയെയും കോലിയെയും പുറത്താക്കിയത്. സഞ്ജുവിനെയും പുറത്താക്കി. ദൂബെയെ അസ്മതുല്ല ഉമര്‍സായിയാണ് വീഴ്ത്തിയത്. 
ആദ്യ രണ്ടു കളികളില്‍ സഞ്ജു ടീമിലുണ്ടായിരുന്നില്ല. കുല്‍ദീപ് യാദവ്, അവേഷ് ഖാന്‍ എന്നിവരെയും മൂന്നാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പെടുത്തി.. ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ് സിംഗ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേടിയിരുന്നു. ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ ഇതുവരെ ഇന്ത്യക്കെതിരെ വിജയം നേടാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടില്ല. 
്അഫ്ഗാനിസ്ഥാന്‍ ടീമില്‍ നാലു മാറ്റങ്ങളുണ്ട്. മുഹമ്മദ് സലീം, ഫരീദ് അഹമ്മദ് എന്നീ പെയ്‌സ്ബൗളര്‍മാരെ ടീമിലുള്‍പെടുത്തി. ഫസല്‍ഹഖ് ഫാറൂഖി, നവീനുല്‍ ഹഖ് എന്നിവരെ ഒഴിവാക്കി. സ്പിന്നര്‍മാരായ നൂര്‍ അഹമ്മദിനും മുജീബുറഹമാനും പകരം ഖൈസ് അഹമ്മദിനെയും ശറഫുദ്ദീന്‍ അശ്‌റഫിനെയും കളിപ്പിക്കുന്നു. 
 

Latest News