ക്രിട്ടിക് ചോയ്‌സ് അവാർഡുകൾ വാരിക്കൂട്ടി ഓപ്പൺഹൈമർ

ഈ വർഷത്തെ ഓസ്‌കർ അവാർഡ് പരിഗണനയിൽ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം ഓപൺഹെയ്മർ ക്രിട്ടിക് ചോയ്‌സ് അവാർഡുകൾ വാരിക്കൂട്ടി. മികച്ച ചിത്രത്തിനുപുറമെ, മികച്ച സംവിധായകൻ, സഹനടൻ, ക്യാമറ, സംഗീതം, എഡിറ്റിംഗ്, വിഷ്വൽ എഫക്ട്, എൻസെംബിൾ എന്നീ അവാർഡുകളാണ് ഓപൺഹൈമർക്കു ലഭിച്ചത്. ആറ്റം ബോംബിന്റെ ഉപജ്ഞാതാവായ ഓപൺഹൈമറുടെ ജീവിതം ആസ്പദമാക്കി ചിത്രം ബോക്‌സോഫീസിലും വൻഹിറ്റായിരുന്നു. ഒരു ബില്യൺ ഡോളറാണ് ചിത്രത്തിന്റെ ആഗോള കലക്ഷൻ.
 

Latest News