കുടുംബ പ്രേക്ഷകരുടെ പ്രിയനായകനായ ജയറാം ഓസ്‌ലറിലെ വേറിട്ട വേഷത്തിലൂടെ ഗംഭീര തിരിച്ചുവരവ്. ചിത്രത്തിൽ അബ്രഹാം ഓസ്‌ലർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ജയറാം എത്തുന്നത്. ആട്, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ മിഥുൻ മാനുവൽ തോമസാണ് ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടിയുടെ സാന്നിധ്യമാണ് മറ്റൊരു പ്ലസ് പോയന്റ്.
റിലീസ് ദിവസം ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ ആറു കോടി രൂപയോളമായിരുന്നുവെന്നാണ് റിപ്പോർട്ട്. കേരളത്തിൽ മാത്രം 2.8 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിനത്തിൽ 2.2 കോടിയും.
അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രൺധീർ കൃഷ്ണൻ ആണ് ഓസ്‌ലറിന്റെ രചന. ക്യാമറ തേനി ഈശ്വർ. സംഗീതം മിഥുൻ മുകുന്ദൻ. എഡിറ്റിംഗ് സൈജു ശ്രീധരൻ. കലാസംവിധാനം ഗോകുൽ ദാസ്.






