ബംഗളൂരു - അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ കളിക്കാര്‍ക്കിടയിലേക്ക് വിശിഷ്ടാതിഥിയെത്തി. കാറപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിക്കറ്റ്കീപ്പര്‍ റിഷഭ് പന്ത്. വിരാട് കോലിയുള്‍പ്പെടെ കളിക്കാരുമായി തമാശ പങ്കിട്ട ശേഷമാണ് പന്ത് ഗ്രൗണ്ട് വിട്ടത്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ ചികിത്സയിലാണ് റിഷഭ്. അല്‍പം ബാറ്റിംഗ് പരിശീലനമൊക്കെ നടത്തിയെങ്കിലും റിഷഭിന് ഇപ്പോഴും നടക്കാന്‍ ബുദ്ധിമുട്ടുണ്ട്.
കാറപകടത്തില്‍ ഇരുപത്താറുകാരന്റെ വലതു കാല്‍മുട്ടില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അതിന് ശേഷം മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. 2024 ലെ ഐ.പി.എല്ലില്‍ തിരിച്ചുവരുമെന്നാണ് സൂചന. എന്നാല്‍ വിക്കറ്റ്കീപ്പിംഗ് സാധ്യമാവുമോയെന്ന് കണ്ടറിയണം.