ദോഹ - ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ വലിയ പ്രതീക്ഷകളോടെ സൗദി അറേബ്യയുള്‍പ്പെടുന്ന ഗ്രൂപ്പ് എഫില്‍ തായ്ലന്റിന് ആദ്യ വിജയം. അരങ്ങേറ്റക്കാരായ കിര്‍ഗിസ്ഥാനെ അവര്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോല്പിച്ചു. സുപചായ് ജയ്ദേദാണ് ഇരുപകുതികളിലായി രണ്ടു ഗോളുമടിച്ചത്. സൗദി ഒമാനുമായി ആദ്യ മത്സരം കളിക്കും. ജോര്‍ദാന്‍ മറുപടിയില്ലാത്ത നാലു ഗോളിന് മലേഷ്യയെ തോല്പിച്ചു.
1984 ല്‍ അരങ്ങേറ്റ വര്‍ഷത്തില്‍ ചാമ്പ്യന്മാരാവുകയും 2000 വരെ എല്ലാ ഏഷ്യന്‍ കപ്പുകളിലും ഫൈനല്‍ വരെയെങ്കിലും എത്തുകയും ചെയ്ത സൗദിക്ക് ഈ നൂറ്റാണ്ട് ആഹ്ലാദകരമല്ല. വലിയ കളിക്കാര്‍ സൗദി പ്രൊ ലീഗിലേക്ക് പ്രവഹിച്ച വര്‍ഷത്തിനു ശേഷം പ്രതീക്ഷകളുടെ ഭാരവുമായാണ് ഇത്തവണ സൗദി ഇറങ്ങുക. ടീമിലെ അസ്വാരസ്യവും കോച്ച് റോബര്‍ട് മാഞ്ചീനിയെ അലട്ടുന്നുണ്ട്.