കുവൈത്തില്‍ ഒരു മാസം 285 തട്ടിപ്പ്; പ്രവാസികളും ഇരകള്‍

കുവൈത്ത് സിറ്റി - സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഒരു മാസത്തിനിടെ 285 പരാതികളില്‍ നടപടികള്‍ സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഏഴു മുതല്‍ ജനുവരി ഒമ്പതു വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പരാതികള്‍ ലഭിച്ചത്. ഈ കേസുകളില്‍ 4,95,973 കുവൈത്തി ദീനാര്‍ (16.2 ലക്ഷം അമേരിക്കന്‍ ഡോളര്‍) ആണ് ഇരകള്‍ക്ക് നഷ്ടപ്പെട്ടത്. സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും സംരക്ഷണം നല്‍കാനും ബാങ്കിംഗ് തട്ടിപ്പുകള്‍ തടയാനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ഈ വാർത്തകൾ കൂടി വായിക്കുക

സലാം ചൊല്ലിയ പ്രേം നസീറും മടക്കാത്ത നാട്ടുകാരും

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ഭാര്യയുടെ ക്രൂരത, യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി

സൗദിയില്‍ ജോലി ചെയ്യാതെ വേതനം പറ്റിയത് 16,000 പേര്‍, വെളിപ്പെടുത്തി ഇസ്‌ലാമിക കാര്യ മന്ത്രി

Latest News