മഡ്രീഡ് - ദാകാര്‍ റാലിയുടെ രണ്ടാം സ്‌റ്റെയ്ജിനിടെ അപകടത്തില്‍ പെട്ട സ്പാനിഷ് മോട്ടോര്‍സൈക്ലിസ്റ്റ് കാര്‍ലെസ് ഫാല്‍ക്കണ്‍ മരണപ്പെട്ടതായി താരത്തിന്റെ ട്വിന്‍ ട്രയല്‍ റെയ്‌സിംഗ് ടീം അറിയിച്ചു. അപകടസമയത്തുണ്ടായ ഹൃദയാഘാതത്തില്‍ നിന്നും നാഡീവ്യൂഹത്തിനുണ്ടായ ക്ഷതത്തില്‍ നിന്നും നാല്‍പത്തഞ്ചുകാരന് കരകയറാന്‍ സാധിച്ചില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടാം സ്റ്റെയ്ജ് ഏതാണ്ട് പൂര്‍ത്തിയായപ്പോഴാണ് പരിചയസമ്പന്നനായ ഫാല്‍ക്കന്‍ അപകടത്തില്‍ പെട്ടത്. ദവാദ്മിയിലെ രണ്ടാം സ്‌റ്റെയ്ജില്‍ ഫിനിഷ് ചെയ്യാന്‍ കിലോമീറ്ററുകള്‍ മാത്രം ബാക്കിയിരിക്കെയാണ് അപകടത്തില്‍ പെട്ടത്. പിന്നിലുണ്ടായിരുന്ന മറ്റൊരു െ്രെഡവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ ഹെലിക്കോപ്റ്റര്‍ എത്തി ദവാദ്മി ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. ട്വിന്‍ട്രയല്‍ റെയ്‌സിംഗ് ടീം റൈഡറായ ഫാല്‍ക്കന്‍ ആദ്യ സ്‌റ്റെയ്ജ് കഴിഞ്ഞപ്പോള്‍ 76ാം സ്ഥാനത്തായിരുന്നു. ഫാല്‍ക്കന്റെ നട്ടെല്ലിന് പരിക്കുണ്ടായിരുന്നു. റിയാദ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും തിങ്കളാഴ്ച മരണപ്പെട്ടു. കംപ്യൂട്ടര്‍ എഞ്ചിനിയറാണ് ഫാല്‍ക്കന്‍.