ഇറ്റാനഗര്‍ - ഏഴുപത്തേഴാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 9 വരെ അരുണാചല്‍പ്രദേശില്‍ നടക്കും. 12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി പോരടിക്കും. എല്ലാ കളികളും ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തിലാണ്. രണ്ട് ഗ്രൂപ്പില്‍ നിന്നും നാലു വീതം ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും.
കേരളത്തിന്റെ ആദ്യ കളി ഉദ്ഘാടന ദിവസം അസമിനെതിരെയാണ്. 25ന് നിലവിലെ റണ്ണേഴ്‌സ്അപ് മേഘാലയയുമായി കേരളം ഏറ്റുമുട്ടും. 28ന് ആതിഥേയരായ അരുണാചല്‍പ്രദേശിനെ നേരിടും. മുന്‍ ചാമ്പ്യന്മാരായ സര്‍വീസസുമായാണ് അവസാന ഗ്രൂപ്പ് മത്സരം, മാര്‍ച്ച് ഒന്നിന്.