പ്രചരിപ്പിച്ചത് മോര്‍ഫ് ചെയ്ത വീഡിയോ; അപകീര്‍ത്തി കേസുമായി അഞ്ജലി അറോറ

മുംബൈ- മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് എതാനും മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ നടയിും യൂട്യൂബ് താരവുമായ അഞ്ജലി അറോറ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. വ്യാജ വീഡിയോ പ്രചരിപ്പിച്ച് ചാനലുകള്‍ തന്റെ പ്രതിഛായ തകര്‍ത്തുവെന്ന് പരാതിയില്‍ പറയുന്നു. അഞ്ജലിയുടേതെന്ന് അവകാശപ്പെടുന്ന വീഡിയോ  2022 മുതലാണ് ഓണ്‍ലൈനില്‍ പ്രചരിച്ചു തുടങ്ങിയത്.  

സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരമായ അഞ്ജലി അറോറ. കച്ച ബാദം എന്ന ഗാനത്തിന് നൃത്തം ചെയ്തുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മോര്‍ഫ് ചെയ്ത വീഡിയോയെ അവഗണിച്ച താരം ഇപ്പോഴാണ് അപകീര്‍ത്തി കേസ് നല്‍കുന്നതും അത് സ്ഥിരീകരിക്കുന്നതും.
കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ പേരുകളില്‍ അജ്ഞലിയുമുണ്ടായിരുന്നു.

ഈ വാർത്തകൾ കൂടി വായിക്കുക

കുവൈത്ത് 11 ദിവസത്തിനിടെ 1470 പ്രവാസികളെ നാടുകടത്തി, മടങ്ങാനാവില്ല

പുലര്‍ച്ചെ പാര്‍ക്കില്‍ യുവാവിനെ ബലാത്സംഗം ചെയ്തു; സ്വര്‍ണവുമായി കടന്ന പ്രതിയെ തെരയുന്നു

VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം

 

Latest News