Sorry, you need to enable JavaScript to visit this website.

VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം

ഹായില്‍- അറബികള്‍ക്കിടയില്‍ സൗദി അറേബ്യയിലെ ഹായിലിനടുത്ത ജുബ്ബ സ്വദേശികളുടെ ആതിഥേയത്വം പേരുകേട്ടതാണ്. ഔദാര്യത്തിനും അതിഥി സല്‍ക്കാരത്തിനും പേരു കേട്ട സമ്പന്നനായിരുന്ന ഹാത്തിം അല്‍ താഈയുടെ നാടാണിത്.
കാലമേറെ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാരമ്പര്യവും  തങ്ങളുടെ മഹിതമായ സല്‍ക്കാര സ്വഭാവം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നവരാണ് ഹായിലിനടുത്ത പുരാതന ഗ്രാമമായ ജുബ്ബ നിവാസികള്‍.
ഇവിടത്തെ മിക്ക വീടുകളുടെയും സ്വീകരണ മുറികള്‍ക്ക് വാതിലുകളില്ല. മജ്‌ലിസുകള്‍ എല്ലാവര്‍ക്കുവേണ്ടിയും തുറക്കപ്പെട്ടിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് അനുവാദം ചോദിക്കാതെയും കാത്തുനില്‍ക്കാതെയും സ്വീകരണ മുറിയില്‍ കയറിയിരിക്കാം.
ചട്ടിയില്‍ എപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്ന ഊദ് അതിഥികള്‍ക്ക് സ്വാഗതമോതുന്നതിന്റെ സൂചനയാണ്. സദാ പുകയുന്ന അടുപ്പുകളും ഇവരുടെ സല്‍ക്കാരപ്പെരുമയുടെ അടയാളങ്ങളാണ്.

 

 

Latest News