സൗദിയില്‍ അഞ്ച് വര്‍ഷം തടവ് വിധിച്ച പ്രവാസിക്കെതിരെ ഉന്നയിച്ച കുറ്റം കള്ളപ്പണം വെളുപ്പിക്കല്‍

ജിദ്ദ - സൗദിയില്‍നിന്ന് പുറത്തുപോകുന്നവരും വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവരും സ്വര്‍ണവും പണവും ട്രാവലേഴ്‌സ് ചെക്കുകളും അടക്കം 60,000 റിയാലില്‍ കൂടുതലുണ്ടെങ്കില്‍  കസ്റ്റംസില്‍ മുന്‍കൂട്ടി രേഖാമൂലം വെളിപ്പെടുത്തണം. സൗദിയിലെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ഇക്കാര്യം അനുശാസിക്കുന്നു.
രണ്ടു കിലോ സ്വര്‍ണവുമായി സൗദിയിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പിടിയിലയ വിദേശിയെ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. രണ്ടു കിലോയോളം തൂക്കം വരുന്ന 24 കാരറ്റ് സ്വര്‍ണ ബിസ്‌കറ്റുകളാണ് സ്വദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത്. ബാഗില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് 16 സ്വര്‍ണ ബിസ്‌കറ്റുകള്‍ കടത്തുന്നതിനിടെ സൗദിയിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് വിദേശി സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്.
ചോദ്യം ചെയ്യലും അന്വേഷണവും പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന്‍ പ്രത്യേക കോടതിക്ക് സമര്‍പ്പിക്കുകയായിരുന്നു. പണം വെളുപ്പിക്കല്‍ ആരോപണമാണ് പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്. പ്രതിയുടെ പക്കല്‍ കണ്ടെത്തിയ സ്വര്‍ണം കണ്ടുകെട്ടാനും വിധിയുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ സൗദിയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

ഈ വാർത്തകൾ കൂടി വായിക്കുക

കുവൈത്ത് 11 ദിവസത്തിനിടെ 1470 പ്രവാസികളെ നാടുകടത്തി, മടങ്ങാനാവില്ല

പുലര്‍ച്ചെ പാര്‍ക്കില്‍ യുവാവിനെ ബലാത്സംഗം ചെയ്തു; സ്വര്‍ണവുമായി കടന്ന പ്രതിയെ തെരയുന്നു

VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം

Latest News