മകനെ കൊലപ്പെടുത്തിയ യുവതി അന്വേഷണവുമായി സഹകരിക്കുന്നില്ല, കസ്റ്റഡി അഞ്ച് ദിവസം നീട്ടി

പനാജി- നാല് വയസ്സായ മകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എ.ഐ സ്റ്റാര്‍ട്ടപ്പ് സി.ഇ.ഒ സുചന സേത്തിന്റെ പോലീസ് കസ്റ്റഡി ഗോവ കോടതി അഞ്ച് ദിവസത്തേക്ക് കൂട്ടി നീട്ടി. ആറ് ദിവസത്തെ പ്രാഥമിക റിമാന്‍ഡ് അവസാനിച്ചതിനെ തുടര്‍ന്നാണ് സുചന സേത്തിനെ ഗോവയില്‍ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കിയത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയാകാത്തതിനല്‍ പോലീസ് പ്രതിയുടെ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ടു. സുചന സേത്ത് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യമുള്ളതിനാലാണ്  കസ്റ്റഡി നീട്ടാന്‍ ആവശ്യപ്പെട്ടതെന്നും ഡി.എന്‍.എ സാമ്പിള്‍ എടുക്കുന്നതുപോലുള്ള മറ്റ് നടപടിക്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ  ഭര്‍ത്താവ് വെങ്കട്ട രാമന്റെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ മൈന്‍ഡ്ഫുള്‍ എ.ഐ ലാബിന്റെ ബംഗളൂരു ആസ്ഥാനമായുള്ള സി.ഇ.ഒ സുചന സേത്തിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തത്.  വേര്‍പിരിഞ്ഞ ഭര്‍ത്താവ് പിആര്‍ വെങ്കട്ടരാമന്‍ മൊഴി നല്‍കാനായി എത്തിയപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. 15 മിനിറ്റ് നീണ്ട വാക്കുതര്‍ക്കത്തില്‍ എന്തിനീ ക്രൂരത ചെയ്തുവെന്ന വെങ്കട്ടരാമന്റെ ചോദ്യത്തിന് താന്‍ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു സുചനയുടെ മറുപടി.
വടക്കന്‍ ഗോവയിലെ കണ്ടോലിമിലെ റിസോര്‍ട്ടില്‍ വെച്ച് മകനെ കൊലപ്പെടുത്തിയ ശേഷം ഗോവയില്‍ നിന്ന് ബംഗളൂരുവിലേക്ക് കാറില്‍ മൃതദേഹവുമായി രക്ഷപ്പെടാന്‍ ശ്രമിക്കവെ  ജനുവരി എട്ടിനാണ് സുചന അറസ്റ്റിലായത്.

ഈ വാർത്തകൾ കൂടി വായിക്കുക

കുവൈത്ത് 11 ദിവസത്തിനിടെ 1470 പ്രവാസികളെ നാടുകടത്തി, മടങ്ങാനാവില്ല

പുലര്‍ച്ചെ പാര്‍ക്കില്‍ യുവാവിനെ ബലാത്സംഗം ചെയ്തു; സ്വര്‍ണവുമായി കടന്ന പ്രതിയെ തെരയുന്നു

VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം

Latest News