സൗദിയില്‍ പുതിയ ഇളവ്; സെക്യൂരിറ്റി ജോലിക്കാരും സൗദിവല്‍ക്കരണ തോതില്‍

റിയാദ്- സൗദിയില്‍ സെക്യൂരിറ്റി ജോലിക്കാരെ സ്വദേശി വല്‍ക്കരണ തോതില്‍ ഉള്‍പ്പെടുത്തി പുതിയ ഇളവ് പ്രഖ്യാപിച്ച്  മന്ത്രാലയം. ഇതനുസരിച്ച് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ മാന്‍പവര്‍ കമ്പനികളുമായി കരാറിലേര്‍പെടുന്ന സ്ഥാപനങ്ങള്‍ക്ക്് നിയമിക്കുന്ന സെക്യൂരിറ്റി ജിവനക്കാരുടെ എണ്ണമനുസരിച്ചുള്ള സ്വദേശി വല്‍ക്കരണ തോത് ആനുകൂല്യം ലഭിക്കുമെന്ന് സൗദി മാനവ ശേഷി വികസന മന്ത്രായലം അറിയിച്ചു.
സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തിന് തൊഴില്‍ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകുകയുള്ളൂ. മാനദണ്ഡമനുസരിച്ച് സെക്യൂരിറ്റി ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 4500 റിയാല്‍ ആയിരിക്കും. സ്വദേശികള്‍ക്ക് തൊഴിലെടുക്കാവുന്ന രൂപത്തില്‍ സൗദി തൊഴില്‍ രംഗം പരിഷ്‌കരിക്കുന്നതിന്റയും സ്വകാര്യ തൊഴില്‍ മേഖല കാര്യക്ഷമമാക്കുന്നതിന്റയും ഭാഗമായണിത്. നടപടിക്രമങ്ങള്‍ അജീര്‍ വഴിയാണ് പൂര്‍ത്തിയാക്കേണ്ടത്.

ഈ വാർത്തകളും വായിക്കുക

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി

നീ എന്തിനീ കടുംകൈ ചെയ്തു; മകനെ കൊന്ന ടെക്കി യുവതിയും ഭര്‍ത്താവും മുഖാമുഖം

കാനഡയില്‍നിന്ന് അശുഭ വാര്‍ത്തയുണ്ട്; തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം

Latest News