Sorry, you need to enable JavaScript to visit this website.

കാനഡയില്‍നിന്ന് അശുഭ വാര്‍ത്തയുണ്ട്; തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം

ഫയൽ ചിത്രം. എ.എഫ്.പി

കാനഡയില്‍ താമസിക്കാന്‍ അനുവദിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പരിധി നിശ്ചയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ അക്കാദമിക് വര്‍ഷത്തില്‍ കനാഡയിലേക്ക് പോകാന്‍ തയാറെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇക്കാര്യം കണക്കിലെടുക്കേണ്ടി വരും. പഠനത്തോടൊപ്പം ജോലി ചെയ്യാനും പഠനം പൂര്‍ത്തിയാക്കിയാലും ജോലി തുടരാന്‍ സാധിക്കുമെന്നതും ധാരാളം വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് കാനഡ തെരഞ്ഞെടുക്കാറുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കാന്‍ ധാരാളം ഏജന്‍സികള്‍ കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നു.

കാനഡയിലെ പാര്‍പ്പിട പ്രതിസന്ധിയെ കുറിച്ച് സര്‍ക്കാര്‍ വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുമെന്ന വാര്‍ത്ത. ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയാണെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാനും  പ്രായമായവരെ  പിന്തുണയ്ക്കുന്നതിനും കുടിയേറ്റത്തെ ആശ്രയിക്കുന്ന രാജ്യമാണ് കാനഡ. കുടിയേറ്റം വര്‍ധിപ്പിക്കാനാണ്  പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആഹ്വാനം ചെയ്തിരുന്നതും.


VIDEO ജിദ്ദയില്‍ അടുത്ത വെള്ളിയാഴ്ച ഇന്ത്യ-സൗദി സാംസ്‌കാരിക വിരുന്നും കലാപരിപാടികളും, കുടുംബസമേതം പങ്കെടുക്കാം


എന്നാല്‍ പണപ്പെരുപ്പം നിര്‍മാണം മന്ദഗതിയിലാക്കിയതോടെയാണ് രാജ്യത്ത് പാര്‍പ്പിട പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ കുടിയേറ്റക്കാരുടെയും അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെയും വര്‍ദ്ധനവാണ് ഭവന പ്രതിസന്ധിക്ക് കാരണമായതെന്ന വിമര്‍ശനം ഉയര്‍ന്നുവന്നു.
ഈ വര്‍ഷം ഒന്നും രണ്ടും പാദങ്ങളില്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പരിധി നിശ്ചയിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് സിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മില്ലര്‍ പറഞ്ഞത്. വിദ്യാര്‍ഥികളുടെ വര്‍ധന പ്രശ്‌നമുണ്ടാക്കുന്നതാണെന്നും നിയന്ത്രണാതീതമായാണ് തുടരുതെന്നുമാണ് മന്ത്രി പറഞ്ഞത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എത്രമാത്രം കുറവ് വരുത്തുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

2012ല്‍ 2,75,000 ആയിരുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം  2022ല്‍ എട്ടു ലക്ഷത്തിലധികമായെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു.
താരതമ്യേന എളുപ്പത്തില്‍ വര്‍ക്ക് പെര്‍മിറ്റ് നേടാന്‍ കഴിയുമെന്നതാണ് അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ കാനഡയെ പ്രിയങ്കരമാക്കുന്നത്.  വിദേശ വിദ്യാര്‍ത്ഥി വിസകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നിര്‍ദേശം കഴിഞ്ഞ ഓഗസ്റ്റില്‍ ലിബറല്‍ ഗവണ്‍മെന്റ് മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ അത് അംഗീകരിക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഭവന മന്ത്രി സീന്‍ ഫ്രേസര്‍ പറഞ്ഞു. പ്രവിശ്യകളിലെ മന്ത്രിമാരുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മില്ലര്‍ പറഞ്ഞു. എട്ട് വര്‍ഷത്തിലേറെയായി ഭരണം തുടരുന്ന  ട്രൂഡോയുടെയും ലിബറലുകളുടേയും ജനപ്രീതി കുത്തനെ ഇടിഞ്ഞിട്ടുണ്ട്.


അയോധ്യയില്‍ എത്തുന്ന അതിഥികള്‍ക്ക് മണ്ണ് പെട്ടിയിലാക്കി സമ്മാനിക്കും; വീടുകളിൽ ഉണ്ടാകുന്നത് ഭാഗ്യം

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി

കശാപ്പ് സംഘത്തില്‍ ഗോ സംരക്ഷക സംഘത്തിന്റെ ജില്ലാ നേതാവും, പോലീസിനോട് ഏറ്റുമുട്ടി


 

Latest News