Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയമല്ല പറയുന്നത്; ടി.എച്ച്.മുസ്തഫക്കുവേണ്ടി കൊടിപിടിച്ചത് അനുസ്മരിച്ച് നടന്‍ ജയറാം

കൊച്ചി-അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫയെ അനുസ്മരിച്ചും ആദാരാഞ്ജലിയര്‍പ്പിച്ചും നടന്‍ ജയറാം. ടി.എച്ച്. മുസ്തഫയെപ്പോലുള്ള മഹാരഥന്മാരോടൊപ്പം ജീവിക്കാനായത് മഹാഭാഗ്യമാണെന്ന് നടന്‍ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി ചുമരെഴുതാനും കൊടിപിടിക്കാനുമൊക്കെ താന്‍ നടന്നിട്ടുണ്ടെന്നും ജയറാം പറഞ്ഞു.
ഞാന്‍ ജനിച്ച എന്റെ പെരുമ്പാവൂരില്‍ എനിക്ക് ഓര്‍മവെച്ച കാലം തൊട്ട് കാണുന്ന മഹാരഥന്മാരാണ് മുസ്തഫ സാര്‍, തങ്കച്ചന്‍ സാര്‍ എന്നിവരൊക്കെ. കുട്ടിക്കാലം തൊട്ട് അവരുടെ വളര്‍ച്ച കണ്ട ഒരാളാണ് ഞാന്‍. അതിന് ശേഷം രാഷ്ട്രീയത്തിലെ വടവൃക്ഷമായ ഇവര്‍ക്ക് വേണ്ടി എത്രയോ രാത്രികളില്‍ ചുമരെഴുതാനും കൊടിപിടിക്കാനുമൊക്കെ ഞാന്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ രാഷ്ട്രീയമല്ല പറയുന്നത്. അവരോട് പെരുമ്പാവൂരുകാര്‍ക്ക് അത്രയും സ്‌നേഹമുണ്ട്. ഇതിനകത്ത് രാഷ്ട്രീയം ഒന്നുമില്ല. ഏകദേശം ഒരുമാസം മുന്‍പ് മകന്‍ സക്കീറിനെ വിളിച്ച് വാപ്പയെ ഒന്ന് കാണണമെന്ന് പറഞ്ഞു. വാപ്പ വീട്ടിലുണ്ടെന്ന് സക്കീര്‍ പറഞ്ഞു. ഞാന്‍ ഇവിടെ വന്നു. ഒരു മണിക്കൂറോളം മുറിയിലിരുന്ന് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ഒന്നും മറന്നിട്ടില്ല. പെരുമ്പാവൂരിലെ പഴയ ഒരുപാട് കാര്യങ്ങള്‍, കഴിഞ്ഞ 50 വര്‍ഷക്കാലത്തെ ഒരുപാട് കാര്യങ്ങള്‍ പരസ്പരം സംസാരിക്കാന്‍ സാധിച്ചു.

ഇത്രയും വലിയ ലെജന്‍ഡ്‌സിന്റെ കാലത്ത് ജീവിക്കാനായി. അവരുടെ കൂടെ ജനിച്ച് വളര്‍ന്ന് യാത്ര ചെയ്യാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യത്തിലൊന്നാണ്. ഞാന്‍ സിനിമയിലെത്തിയതിന് ശേഷം എന്റെ ഓരോ വളര്‍ച്ചയിലും ഇവരുടെ ഒക്കെ പങ്ക് വലുതാണ്. ഇവരുടെ ഒക്കെ അനുഗ്രഹം എപ്പോഴും കൂടെത്തന്നെയുണ്ടാകും. എല്ലാ പ്രാര്‍ഥനകളും-ജയറാം പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു  ടി.എച്ച്. മുസ്തഫയുടെ മരണം.
1977ല്‍ ആലുവയില്‍നിന്നാണ് ടി.എച്ച്. മുസ്തഫ നിയമസഭയിലെത്തിയത്. 1982, 1987, 1991, 2001 വര്‍ഷങ്ങളില്‍ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1991-95 കാലത്ത് കെ. കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

ഈ വാർത്തകളും വായിക്കുക

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി

നീ എന്തിനീ കടുംകൈ ചെയ്തു; മകനെ കൊന്ന ടെക്കി യുവതിയും ഭര്‍ത്താവും മുഖാമുഖം

കാനഡയില്‍നിന്ന് അശുഭ വാര്‍ത്തയുണ്ട്; തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം

Latest News