ഹേഗല്ല, ആരു വന്നലും ഇസ്രായിലിനെ തടയാനാവില്ല, നൂറാം നാള്‍ ലോകത്തെ വെല്ലുവിളിച്ച് നെതന്യാഹു

നെതന്യാഹു വടക്കൻ ഗാസയിൽ സൈനികർക്ക് നടുവിൽ. ഫയൽചിത്രം,എപി

തെല്‍അവീവ്- ഗാസയില്‍ ഹമാസിനെതിരായ യുദ്ധം വിജയം വിജയിക്കുന്നതുവരെ  ഇസ്രായിലിനെ ആരും തടയില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.  

ഞങ്ങളെ ആരും തടയില്ല. ഹേഗല്ല, തിന്മയുടെ അച്ചുതണ്ടല്ല, മറ്റാര് തടയാന്‍ ശ്രമിച്ചാലും വിജയം വരെ യുദ്ധം തുടരുമെന്നും അത് അനിവാര്യമാണെന്നും ഞങ്ങള്‍ അത് ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയിലെ യുദ്ധം ഞായറാഴ്ച നൂറാം ദിവസത്തിലെത്തിയിരിക്കെ, ടെലിവിഷന്‍ പത്രസമ്മേളനത്തിലാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്.

ഇസ്രായിലിന്റെ ആക്രമണം യുഎന്‍ വംശഹത്യ കണ്‍വെന്‍ഷന്റെ ലംഘനമാണെന്ന് ഹേഗിലെ അന്താരാഷ്ട് കോടതി ആരോപിച്ചിരുന്നു. മിഡില്‍ ഈസ്റ്റിനു ചുറ്റും ഇറാന്‍ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളുടെ സഖ്യത്തെയാാണ് തിന്മയുടെ അച്ചുതണ്ട് എന്ന് നെതന്യാഹു വിശേഷിപ്പിക്കുന്നത്.
ഫലസ്തീന്‍ പ്രദേശത്ത് മിക്ക ഹമാസ് ബറ്റാലിയനുകളേയും ഇല്ലാതാക്കിയെന്ന് നെതന്യാഹു അവകാശിപ്പെട്ടു.  എന്നാല്‍ വടക്കന്‍ ഗാസയില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് താമസിയാതെ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അപകടം നിലനില്‍ക്കുന്നിടത്തോളം മാറ്റിയ ജനങ്ങളെ തിരികെ വരാന്‍ അനുവദിക്കില്ലെന്നത് ലളിതമായ കാര്യമാണെന്നും അന്താരാഷ്ട്ര നിയമം അങ്ങനെയാണെന്നും നെതന്യാഹു പറഞ്ഞു.

അപകടം തടുരകയാണെന്നും വടക്കന്‍ ഗാസയില്‍ യുദ്ധം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തുമായുള്ള ഗാസ അതിര്‍ത്തിയിലെ ജീവകാരുണ്യ ഇടനാഴി ഏറ്റെടുക്കുന്നതിനെക്കുറിച്ച് സൈന്യം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.
ഹമാസിനെ ഒറ്റപ്പെടുത്താന്‍ ഈ സോണ്‍ അടച്ചുപൂട്ടുന്നത് ഗാസ യുദ്ധത്തിന്റെ ലക്ഷ്യമാണെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ നെതന്യാഹു അവിടേക്ക് സൈന്യത്തെ മാറ്റുന്നത് ഉള്‍പ്പെടെ നിരവധി മാര്‍ഗങ്ങളുണ്ടെന്നും ഇവ പരിശോധിച്ചുവരികയാണെന്നും അദ്ദഹം പറഞ്ഞു.

ഈ വാർത്തകളും വായിക്കുക

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി

നീ എന്തിനീ കടുംകൈ ചെയ്തു; മകനെ കൊന്ന ടെക്കി യുവതിയും ഭര്‍ത്താവും മുഖാമുഖം

കാനഡയില്‍നിന്ന് അശുഭ വാര്‍ത്തയുണ്ട്; തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം

Latest News