പേളി മാണിക്കും ശ്രീനീഷിനും രണ്ടാമത്തെ കണ്‍മണി പിറന്നു

നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണിക്കും ബിഗ് ബോസ് താരം ശ്രീനീഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. പെണ്‍കുഞ്ഞാണ് പിറന്നതെന്ന് ശ്രീനിഷ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.

'പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. പേളിയും മകളും സുഖമായും ആരോഗ്യത്തോടെയുമിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി.' ശ്രീനിഷ് കുറിച്ചു. നിലാ എന്ന മറ്റൊരു മകള്‍കൂടിയുണ്ട് പേളിക്കും ശ്രീനിഷിനും.

മകളുടെ വിശേഷങ്ങളും കുടുംബത്തെക്കുറിച്ചുമൊക്കെ സാമൂഹികമാധ്യമത്തിലൂടെ നിരന്തരം പങ്കുവെക്കുന്നയാളാണ് പേളി മാണി. 2021 ലാണ് പേളിക്കും ശ്രീനിഷിനും നിലാ എന്ന ആദ്യത്തെ പെണ്‍കുഞ്ഞ് പിറന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടനായ ശ്രീനിഷ് അരവിന്ദും പരിചയപ്പെട്ടത്. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദുക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം.

 

Latest News